ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം  ഒരു ലക്ഷം കോടി കടന്നു

കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലം ഫെഡറല്‍ ബാങ്ക് പുറത്തു വിട്ടു. ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വര്‍ധിച്ച് 260 കോടി രൂപയിലെത്തി. പ്രവര്‍ത്തനലാഭം 18 ശതമാനം വര്‍ധിച്ച് 561 കോടി രൂപയിലെത്തി. ഭവന വായ്പകളില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ അറ്റ പലിശ വരുമാനം 20% വര്‍ദ്ധിച്ച് 950 കോടിയിലെത്തി.

2017 ഡിസംബര്‍ 31 വരെ ബാങ്കിന്റെ ആകെ ബിസിനസ് മുന്‍ വര്‍ഷത്തേക്കാള്‍ 14.60 ശതമാനം വര്‍ധിച്ച് 185490.17 കോടി രൂപയായി. ഇക്കാലയളവില്‍ ആകെ നിക്ഷേപം 100537.10 കോടിയിലെത്തി. എന്‍ആര്‍ഇ നിക്ഷേപം 14.14 ശതമാനം വര്‍ധിച്ച് 39430.97 കോടി രൂപയായി. ഈ കാലയളവില്‍ വായ്പയില്‍ 22 ശതമാനം വര്‍ധിച്ചതും ബാങ്കിനു നേട്ടമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായ ബാങ്കിന്റെ മൂലധന പര്യാപ്്തതാനുപാതം 14.41 ശതമാനമായി ഉയര്‍ന്നു.

 

Comments

comments

Categories: Business & Economy