ആധാർ ഫെയ്സ് റെക്കഗ്‌നീഷൻ സംവിധാനം നിലവിൽ വരും

ആധാർ ഫെയ്സ് റെക്കഗ്‌നീഷൻ സംവിധാനം നിലവിൽ വരും

മുഖത്തിന്റെ കൂടി സവിശേഷത തിരിച്ചറിഞ്ഞ് ആളെ മനസ്സിലാക്കാൻ കഴിയുംവിധമുള്ള പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി ആധാർ സുരക്ഷ കൂട്ടാൻ യുഐഡിഎഐ അനുമതി നൽകി.

നിലവിൽ ആധാറിൽ ആളെ തിരിച്ചറിയാൻ ഇപ്പോൾ ഉപയോഗിക്കുന്നതു വിരലടയാളങ്ങളും കണ്ണിന്റെ കൃഷ്ണമണിയുമാണ്. ഇവയ്ക്കു പുറമെ, കൂടുതൽ സുരക്ഷിതവും എളുപ്പവുമായ മുഖം തിരിച്ചറിയൽ (ഫെയ്സ് റെക്കഗ്‌നീഷൻ) സംവിധാനം കൂടി നിലവിൽ വരും .

പ്രായാധിക്യത്താലും മറ്റു കാരണങ്ങളാലും വിരലടയാളം വ്യക്തമല്ലാത്തവർക്കു സഹായകരമായിരിക്കും ഈ പരിഷ്ക്കാരം. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും.

Comments

comments