അല്‍ ഐന്‍ പദ്ധതിക്കായി കരാര്‍ നേടാനുറച്ച് ഡ്രേക്ക് യൂണിറ്റ്

അല്‍ ഐന്‍ പദ്ധതിക്കായി കരാര്‍ നേടാനുറച്ച് ഡ്രേക്ക് യൂണിറ്റ്

വാഹത് അല്‍ സവേയ റെസിഡന്‍ഷ്യല്‍ പദ്ധതിയുമായി ബന്ധപ്പെട്ട നാല് ഡീലുകള്‍ക്കായാണ് ചര്‍ച്ചകള്‍

ദുബായ്: അല്‍ ഐനില്‍ 272.3 മില്ല്യണ്‍ ഡോളറിന്റെ പദ്ധതി കരാര്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് തങ്ങളുടെ സബ്‌സിഡിയറി കമ്പനിയെന്ന് ഡ്രേക് & സ്‌കള്‍ ഇന്റര്‍നാഷണല്‍ (ഡിഎസ്‌ഐ). ഗ്രൂപ്പിന്റെ ഭാഗമായ ഗള്‍ഫ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വഹത് അള്‍ സവേയ പദ്ധതിയുമായി ബന്ധപ്പെട്ട ഡീലുകള്‍ ലഭിക്കുന്നതിന് ശ്രമിക്കുന്നത്. ഏറെ പ്രതീക്ഷയോടെയുള്ള റെസിഡന്‍ഷ്യല്‍ പദ്ധതിയാണ് വഹത് അല്‍ സവേയ.

336 വില്ലകളുള്ളതാണ് പദ്ധതി. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയില്‍ ഇതുപോലുള്ള പദ്ധതികള്‍ കൂടുതല്‍ വരുന്നത് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ നിലപാട്. ഈ വര്‍ഷം പകുതിയോട് കൂടി പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

പുതുവര്‍ഷം മികച്ച രീതിയില്‍ തുടങ്ങുന്നതിന് സഹായിക്കുന്ന നല്ല പദ്ധതിയാണ് വഹത് അല്‍ സവേയ കരാറെന്നും ഇത് അതിഗംഭീരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഡ്രേക് & സ്‌കള്‍ ഇന്റര്‍നാഷണല്‍ ഇന്‍വസ്റ്റര്‍ റിലേഷന്‍സ് ഡയറക്റ്റര്‍ റബി അബൗ ദിവാന്‍ പറഞ്ഞു.

ഇതുപോലുള്ള പദ്ധതികളിലൂടെ കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സുസ്ഥിര വികസനത്തിലേക്ക് എത്താനുമുള്ള ശ്രമത്തിലാണ് ഡിഎസ്‌ഐ. മികച്ച ആത്മവിശ്വാസമാണ് വിപണിക്ക് തങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന മാസങ്ങളിലും ഇത്തരത്തിലുള്ള പോസിറ്റീവ് കാര്യങ്ങള്‍ കമ്പനി പ്രതീക്ഷിക്കുകയാണെന്നും ദിവാന്‍ പറഞ്ഞു.

Comments

comments

Categories: Arabia, Business & Economy