സൈന്യത്തിന്റെ ആയുധക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി; 3547 കോടി രൂപക്ക് തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ സമിതിയുടെ അനുമതി

സൈന്യത്തിന്റെ ആയുധക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി; 3547 കോടി രൂപക്ക് തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ സമിതിയുടെ അനുമതി

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ സൈനികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തോക്കുകള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. 72,400 അസോള്‍ട്ട് റൈഫിളുകളും ( എകെ എം16) 93,895 ചെറിയ യന്ത്രത്തോക്കുകളും വാങ്ങിക്കാനാണ് സൈന്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അതിവേഗം തോക്കുകള്‍ വാങ്ങി സൈനികര്‍ക്ക് എത്തിക്കാനാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കിയത്. ചൈന-പാക് അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കാലപ്പഴക്കം ചെന്ന ആയുധങ്ങള്‍ മാറ്റി സാങ്കേതികമായി മെച്ചപ്പെട്ട ആയുധങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യ തയാറായിരിക്കുന്നത്. 7 ലക്ഷം റൈഫിളുകള്‍ പുതുതായി സൈന്യത്തിന് ലഭ്യമാക്കാന്‍ 40,000 കോടി രൂപ ചെലവാവുന്ന പദ്ധതിയാണ് സൈന്യം പ്രതിരോധമന്ത്രാലയത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.

Comments

comments

Categories: FK News, Politics