കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ് കൊച്ചിയില്‍

കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ്  കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് റിലേഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ് കൊച്ചിയില്‍ ഓഫിസ് ആരംഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും ശാഖകള്‍ തുടങ്ങി സേവനം സംസ്ഥാനം മുഴുവനും വ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍സെപ്റ്റ്.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓട്ടോ എന്‍ജിനിയറിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, കായികം, ടെലികോം ആന്‍ഡ് ടെക്‌നോളജി, സ്റ്റാര്‍ട്ടപ്പ്, വിനോദം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് കമ്പനികള്‍,സര്‍ക്കാര്‍,അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കോണ്‍സെപ്റ്റിന്റെവൈവിധ്യ സേവനങ്ങള്‍ ലഭ്യമാകും എന്ന് കോണ്‍സെപ്റ്റ് പബ്ലിക് റിലേഷന്‍സ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ആഷിഷ് ജലന്‍ പറഞ്ഞു.

മുന്‍ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ സര്‍ക്കാറിന്റെ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമൂഹിക മാധ്യമം കൈകാര്യംചെയ്തിരുന്ന അജിത്കുമാറാണ് കേരളത്തില്‍ കോണ്‍സെപ്റ്റിനെ നയിക്കുന്നത്.

Comments

comments

Categories: Business & Economy