സുപ്രീംകോടതിയില്‍ മഞ്ഞുരുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രമം; കലാപമുയര്‍തത്ിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി; പ്രതിസന്ധിക്ക് അറുതിയായില്ല

സുപ്രീംകോടതിയില്‍ മഞ്ഞുരുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രമം; കലാപമുയര്‍തത്ിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്തി; പ്രതിസന്ധിക്ക് അറുതിയായില്ല

ന്യൂഡെല്‍ഹി : സുപ്രീം കോടതിയില്‍ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യ വിമര്‍ശനമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനായി പീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ഇടപെടല്‍. ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ഇന്നു രാവിലെ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. അഭിപ്രായ സമന്വയത്തിലെത്താനാവാഞ്ഞതിനാല്‍ ചര്‍ച്ച അടുത്ത ദിവസവും തുടരും. രണ്ടു ദിവസത്തിനകം പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടെന്ന് ഇന്നലെ അവകാശപ്പെട്ട എജി ഇന്ന് അഭിപ്രായം മാറ്റുകയായിരുന്നു. ഈ ആഴ്ച അവസാനത്തോടെയേ കോടതിയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് പ്രതികരിച്ചു. പ്രധാന കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരായ തങ്ങള്‍ക്ക് അനുവദിക്കുന്നില്ലെന്ന പരാതിയുമായി പരസ്യമായി കലാപമുയര്‍ത്തിയ ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഇന്നലെ പുതിയതായി രൂപീകരിച്ച ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Comments

comments

Categories: FK News, Politics, Trending