ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി; നീക്കിവെച്ച തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും

ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി; നീക്കിവെച്ച തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും

ന്യൂഡെല്‍ഹി : ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സബ്‌സിഡി നല്‍കാനായി നീക്കിവെച്ചിരുന്ന 450 കോടി രൂപ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാനും പ്രീണനം ഒഴിവാക്കാനുമുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഡല്‍ഹിയില്‍ പറഞ്ഞു. ഇത്തവണ 1.75 ലക്ഷം ആളുകളഅ# ഇന്ത്യയില്‍ നിന്ന് ഹജ്ജ് ചെയ്യുമെന്നും ഇത് സര്‍വകാല റെക്കോഡാണെന്നും നഖ്വി ചൂണ്ടിക്കാട്ടി. കപ്പല്‍മാര്‍ഗം തീര്‍ഥാടകരെ അയക്കുന്നതിന് സൗദി അറേബ്യയുമായി തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2012ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഹജ്ജ് സബ്‌സിഡി ഇല്ലാതാക്കണമെന്ന് വിധിച്ചിരുന്നത്. വിധി വന്ന് 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനം നടപ്പാവുന്നത്.

Comments

comments

Categories: Arabia, FK News, Politics

Related Articles