ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങി യംലോക്ക്

ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ   നിക്ഷേപസമാഹരണത്തിനൊരുങ്ങി യംലോക്ക്

2020 ആകുന്നതോടെ രാജ്യത്ത് 50 ഔട്ട്‌ലെറ്റുകളാരംഭിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ യംലോക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപസമാഹരണത്തിനൊരുങ്ങുന്നു. പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാകും നിക്ഷേപം വിനിയോഗിക്കുകയെന്ന് യംലോക്ക് സ്ഥാപകനും സിഇഒയുമായ അവിനാശ് ഗുപ്ത പറഞ്ഞു. 2020 ആകുന്നതോടെ 50 ഔട്ട്‌ലെറ്റുകളിലേക്ക് ബിസിനസ് വികസിപ്പിക്കാനാണ് യംലോക്ക് പദ്ധതിയിടുന്നത്. നിലവില്‍ രാജ്യത്ത് നാലു ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്.

കമ്പനിയുടെ സ്വന്തം ഔട്ട്‌ലെറ്റുകള്‍ക്കു പുറമെ ഫ്രാഞ്ചൈസി മാതൃക പരീക്ഷിച്ചുകൊണ്ടു ബിസിനസ് വികസിപ്പിക്കാനാണ് പദ്ധതി. അഹമ്മദാബാദ്, കാന്‍പൂര്‍, ലക്‌നൗ, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ രാജ്യത്തെ മെട്രോ, ഒന്നാം നിര രണ്ടാം നിര നഗരങ്ങളെയുമാണ് ഇതിനായി കമ്പനി ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ ഔട്ട്‌ലെറ്റുകളില്‍ വടക്കേന്ത്യന്‍ ഭക്ഷണങ്ങള്‍, ഡെല്‍ഹി സ്റ്റൈല്‍ ചാട്ട്‌സ്, ഇന്ത്യോ-വെസ്‌റ്റേണ്‍ ഡിഷസ് തുടങ്ങിയ വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ യംലോക്ക് നല്‍കുന്നുണ്ട്. 2016 ല്‍ നമാന്‍ സാരവാഗി, മുംബൈ ഏഞ്ചല്‍സ് അംഗവും ഡിജിറ്റല്‍ ഹാര്‍ബര്‍ സ്ഥാപകനുമായ ആശിഷ് അഗര്‍വാള്‍ എന്നിവരില്‍ നിന്ന് യംലോക്ക് ഏഞ്ച്ല്‍ നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy