ഉഷയുടെ പുതിയ വാട്ടര്‍ ഡിസ്‌പെന്‍സര്‍ ശ്രേണി വിപണിയില്‍

ഉഷയുടെ പുതിയ  വാട്ടര്‍ ഡിസ്‌പെന്‍സര്‍ ശ്രേണി  വിപണിയില്‍

കൊച്ചി : ലാഗുന ശ്രേണിയില്‍പ്പെട്ട ഡിസ്‌പെന്‍സറുകള്‍ ഉഷാ ഇന്റര്‍നാഷണല്‍ പുതുതായി വിപണിയിലിറക്കി. വാണിജ്യാവശ്യങ്ങള്‍ക്കു പുറമെ വീടുകളിലേക്കും കൂടി ഉദ്ദേശിച്ചുള്ളതാണ് പുതിയ ശ്രേണി. ഒരേ ടേപ്പില്‍ നിന്ന് തന്നെ ചൂടുള്ളതും തണുത്തതും സാധാരണ ഊഷ്മാവിലുള്ളതുമായ ജലം ലഭിക്കും എന്നതാണ് ലാഗുനയുടെ സവിശേഷത. ഒരു മണിക്കൂറില്‍ 3.5 ലിറ്റര്‍ വരെ തണുപ്പിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. 95950 രൂപയാണ് ലാഗുനയുടെ ഏറ്റവും കുറഞ്ഞ വില.

ഇപ്പോള്‍ വിപണിയിലിറക്കിയിട്ടുള്ള ലാഗുന ശ്രേണിയുടെ സഹായത്തോടെ അടുത്ത ഒരു വര്‍ഷത്തിനകം വാട്ടര്‍ ഡിസ്‌പെന്‍സര്‍ വിഭാഗത്തില്‍ 100 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ഉഷാ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ബിസിനസ് ഹെഡ് (വാട്ടര്‍ സൊലൂഷന്‍സ്) ഭരത് ഖാര്‍ബോണ്ട പറഞ്ഞു.

Comments

comments

Categories: Business & Economy