നിക്ഷേപത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കുമെന്ന് സൗദി വെല്‍ത്ത് ഫണ്ട്

നിക്ഷേപത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കുമെന്ന് സൗദി വെല്‍ത്ത് ഫണ്ട്

ഈ വര്‍ഷം 5 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

റിയാദ്: സൗദി അറേബ്യയുടെ പരമാധികാര വെല്‍ത്ത് ഫണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യത്തിനകത്തും പുറത്തു നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. മൊത്തം രണ്ട് ട്രില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്ന ഭീമനായി വളരാനാണ് സൗദി വെല്‍ത്ത് ഫണ്ട് ലക്ഷ്യമിടുന്നത്. ഇതിനായാണ് ബാങ്കുകളില്‍ നിന്ന് വായ്‌പെയെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നത്.

നിരവധി ആഭ്യന്തര, രാജ്യാന്തര ബാങ്കുകളുമായി ഇതിനോടകം പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം തന്നെ അഞ്ച് ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ശ്രമം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. ഒന്നിനെക്കുറിച്ചും അവസാന തീരുമാനത്തിലെത്തിയിട്ടില്ല. ഒരു പക്ഷേ സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിംഗ് തന്നെയായിരിക്കാം അവസാനം സ്വീകരിക്കുക-വിഷയുമായി ബന്ധപ്പെട്ട അടുത്ത വ്യക്തികള്‍ പറഞ്ഞതായി ഒരു അറേബ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നിക്ഷേപകരംഗത്ത് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ഒരു ആഗോള ഭീമനാക്കാനുള്ള ശ്രമത്തിലാണ് സൗദി. ഇതിന്റെ ഭാഗമായാണ് ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥാവകാശം ഇവര്‍ക്ക് കൈമാറുന്നതും. അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌

എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നിക്ഷേപം നടത്തി അതില്‍ നിന്നും നേട്ടമുണ്ടാക്കുക എന്നതിനെക്കുറിച്ച് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചിന്തിക്കുന്നത്.

നിക്ഷേപകരംഗത്ത് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ഒരു ആഗോള ഭീമനാക്കാനുള്ള ശ്രമത്തിലാണ് സൗദി. ഇതിന്റെ ഭാഗമായാണ് ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥാവകാശം ഇവര്‍ക്ക് കൈമാറുന്നതും. അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയായിരിക്കും അരാംകോയുടേത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ സൗദിക്ക് പുറത്ത് ഏത് രാജ്യത്തെ ഓഹരി വിപണിയിലായിരിക്കും അരാംകോ ലിസ്റ്റിംഗ് നടത്തുകയെന്നത് വ്യക്തമായിട്ടില്ല.

ചില വലിയ ഡീലുകള്‍ ഇതിനോടകം തന്നെ സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിലേക്ക് 20 ബില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് സൗദി ഫണ്ട് വാദ്ഗാനം നല്‍കിയിരിക്കുന്നത്. ബ്ലാക്‌സ്റ്റോണ്‍ ഗ്രൂപ്പാണ് യുഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാനേജ് ചെയ്യുന്നത്. അതിനോടൊപ്പം ജപ്പാനിലെ ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ ആഗോള ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് 45 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് സൗദി ഫണ്ട് നടത്തുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ഉബറില്‍ ഓഹരിപങ്കാളിത്തവും നേടിയിട്ടുണ്ട്.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വമ്പന്‍ പദ്ധതിയായ നിയോമിലും പ്രധാന റോള്‍ വഹിക്കുന്നത് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്നെയാണ്. ചുവന്ന കടലിന്റെ തീരത്ത് ഉയരുന്ന നിയോം ഒരു മായിക നഗരമാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ. ടൂറിസത്തില്‍ ഇത് സൗദിക്ക് എക്കാലത്തും മുതല്‍ക്കൂട്ടായേക്കും. 500 ബില്ല്യണ്‍ ഡോളറാണ്‍ നിയോ നഗരത്തിന് വേണ്ടി വരുന്ന മുതല്‍ മുടക്ക്.

Comments

comments

Categories: Arabia, Business & Economy