എയര്‍ടെല്ലിനെ മറികടന്ന് കേരളത്തില്‍ ജിയോ നാലാം സ്ഥാനത്ത്

എയര്‍ടെല്ലിനെ മറികടന്ന് കേരളത്തില്‍ ജിയോ  നാലാം സ്ഥാനത്ത്

കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ റിലയന്‍സ് ജിയോ എയര്‍ടെല്ലിനെ മറികടന്നു. ടെലികോം നിയന്ത്രണ അതോറിറ്റി ( ട്രായ്)യുടെ നവംബറിലെ കണക്കുകള്‍ പ്രകാരം 1,98,602 വരിക്കാരെ നേടിയാണ് റിലയന്‍സ് ജിയോ എയര്‍ടെല്ലിന് മുന്നില്‍ എത്തിയിരിക്കുന്നത്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ നവംബറില്‍ ജിയോക്ക് 49,26,286 വരിക്കാരും എയര്‍ടെല്ലിന് 48,19,002 വരിക്കാരുമാണുള്ളത്.

1,07,284 വരിക്കാരുടെ വര്‍ധനവാണ് നവംബറില്‍ റിലയന്‍സ് ജിയോക്കുണ്ടായിരിക്കുന്നത്. ഇതോടെ ജിയോ വരിക്കാരുടെ എണ്ണത്തില്‍ സംസ്ഥാനത്തു എയര്‍ടെല്ലിനെ മറികടന്നു നാലാം സ്ഥാനത്തെത്തി. ഒക്‌റ്റോബറില്‍ എയര്‍ടെല്ലിന് 47,82,893 വരിക്കാരും ജിയോക്ക് 47,27,684 വരിക്കാരുമായിരുന്നു ഉണ്ടായിരുന്നത്. എയര്‍ടെല്ലിന് കൂടുതലായി ലഭിച്ചത് 55,209 വരിക്കാര്‍. ആ അവസ്ഥയില്‍ നിന്നുമാണ് തൊട്ടടുത്ത നവംബറില്‍ എയര്‍ടെല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ ഒന്നിന് സേവനം ആരംഭിച്ച ജിയോ വെറും 9 മാസംകൊണ്ടാണ് എയര്‍ടെല്ലിനെ പിന്തള്ളിയത്.

ഡിസംബറില്‍ റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാര്‍ക്കായി കാഷ് ബാക്ക്, വാലറ്റ് വൗച്ചറുകളുമടക്കം നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു നടപ്പാക്കിയിരുന്നു. കൂടുതല്‍ വരിക്കാരെ ഓണ്‍ലൈന്‍ റീചാര്‍ജിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ സൗജന്യങ്ങള്‍. പുതുവര്‍ഷപുലരിയില്‍ ജിയോ തങ്ങളുടെ വരിക്കാര്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരുന്നു. വെറും 149 രൂപയ്ക്കു മറ്റാര്‍ക്കുമില്ലാത്ത പ്രതിദിനം 1 ജി ബി അണ്‍ലിമിറ്റഡ് ഡാറ്റാ പാക്കേജുമായി ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫറാണ് പ്രഖ്യാപിച്ചത്. ഒപ്പം ജിയോയുടെ നിലവിലുള്ള എല്ലാ 1ജിബി പാക്കിനും രണ്ടു അനുബന്ധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ 1ജിബി പാക്കിനും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ പ്രൈസ് പ്ലാനില്‍ 50 രൂപ ഇളവ് ലഭിക്കും. ഇതോടെ മൊബീല്‍ ഇന്റര്‍നെറ്റ് വിപണിയിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ 149 രൂപ ഡാറ്റാ താരിഫ് ജിയോയുടെതായി. പുതിയ ന്യൂഇയര്‍ 2018 ഓഫറുകള്‍ ഈമാസം മുതല്‍ നിലവില്‍ വന്നിരുന്നു.

ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫര്‍ പ്രകാരം ഇനി മുതല്‍ ജിയോയുടെ നിലവിലുള്ള സവിശേഷ ഓഫര്‍ ആയ 399 രൂപ പ്ലാനിന്മേല്‍ 20 ശതമാനം അധികം ഡാറ്റ , രണ്ടാഴ്ചത്തെ അധിക സമയപരിധി എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇതോടെ 399 രൂപ പ്ലാനിന്റെ സമയ പരിധി 70 ഇത് നിന്നും 84 ദിവസമായി ഉയര്‍ത്തി.

ഉയര്‍ന്ന തോതില്‍ ഡാറ്റാ ഉപയോഗിക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജിബിക്കു നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിദിനം ഒന്നര ജി ബി ഡാറ്റാ പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

 

Comments

comments