ചൊവ്വയില്‍ വെള്ളത്തിന് ബുദ്ധിമുട്ടില്ല

ചൊവ്വയില്‍ വെള്ളത്തിന് ബുദ്ധിമുട്ടില്ല

കണ്ടെത്തിയത് നാസ

അളവറ്റ ജലലഭ്യതയ്ക്കുള്ള സാധ്യത ചൊവ്വയില്‍ കണ്ടെത്തിയതോടെ ചുവന്ന ഗ്രഹത്തിലെ മനുഷ്യക്കോളനികള്‍ എന്ന നാസാദൗത്യം വലിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. ചൊവ്വയില്‍ മൂടിക്കിടക്കുന്ന മഞ്ഞുശേഖരം കണ്ടെത്തിയതോടെയാണ് അവിടെ മനുഷ്യനു ജീവിക്കാന്‍ കൂടുതല്‍ സാഹചര്യമൊരുങ്ങുന്നത്. മണ്ണൊലിപ്പു സംഭവിച്ച എട്ടിടത്താണ് മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉപരിതലത്തില്‍ നിന്ന് ഒരു മീറ്റര്‍ താഴെ മുതല്‍ മഞ്ഞുമലയുടെ അഗ്രം കാണാനായി. ശുദ്ധമായ മഞ്ഞിന്‍പാളികളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ചൊവ്വാ പര്യവേക്ഷണ വാഹനത്തില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പാളികളായി കിടക്കുന്ന നിറവ്യത്യാസമുള്ള മഞ്ഞിന്‍ കുന്നുകളാണ് ചിത്രങ്ങളില്‍ കാണുന്നത്. കാലാകാലങ്ങളായി കുമിഞ്ഞു കൂടിയ മഞ്ഞിന്‍ കുന്നുകളാണിതെന്ന നിഗമനത്തിലേക്കാണിത് നയിക്കുന്നത്.

ചൊവ്വയില്‍ മഞ്ഞിന്റെ സാന്നിധ്യം നേരത്തേ അറിയാമായിരുന്നെങ്കിലും അതിന്റെ അളവിനെക്കുറിച്ചും കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കുന്നത് അവിടേക്കുള്ള ഭാവിപര്യടനങ്ങള്‍ക്ക് നിര്‍ണായകമാണെന്ന് അമേരിക്കന്‍ ശാസ്ത്ര പ്രസിദ്ധീകരണമായ യുഎസ് ജേണല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യന് എവിടെപ്പോയാലും വെള്ളം അനുപേക്ഷണീയമാണ്. എന്നാല്‍ അത് ചുമന്നു കൊണ്ടു പോകുകയെന്നത് അപ്രായോഗികവുമെന്നാണ് ജേണലില്‍ ലേഖനമെഴുതിയ അരിസോണ സര്‍വകലാശാലയിലെ ഷേന്‍ ബയണ്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വയിലെ അന്തരീക്ഷത്തില്‍ നിന്ന് ജലം ബാഷ്പീകരിച്ചെടുക്കാമെന്നോ അവിടെ കാണപ്പെട്ട പാറകള്‍ പൊടിച്ച് ജലമൂറ്റാമെന്നോ ആയിരുന്നു മുമ്പ് വിചാരിച്ചിരുന്നത്. പുതിയ കണ്ടുപിടിത്തം വലിയൊരു അനുഗ്രഹമായിരിക്കുകയാണ്. ഇനിയിപ്പോള്‍ ശുദ്ധജലത്തിന് വലിയ സാങ്കേതികവിദ്യകള്‍ ആവശ്യമില്ല. വെറുതെ ഒരു മണ്‍കോരിയും ബക്കറ്റുമായി പോയി ഐസ് കുഴിച്ചെടുത്താല്‍ മാത്രം മതിയെന്ന് അദ്ദേഹം പറയുന്നു.

ചൊവ്വയില്‍ മൂടിക്കിടക്കുന്ന മഞ്ഞുശേഖരം കണ്ടെത്തിയതോടെയാണ് അവിടെ മനുഷ്യനു ജീവിക്കാന്‍ കൂടുതല്‍ സാഹചര്യമൊരുങ്ങുന്നത്. മണ്ണൊലിപ്പു സംഭവിച്ച എട്ടിടത്താണ് മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉപരിതലത്തില്‍ നിന്ന് ഒരു മീറ്റര്‍ താഴെ മുതല്‍ മഞ്ഞുമലയുടെ അഗ്രം കാണാനായി. ശുദ്ധമായ മഞ്ഞിന്‍പാളികളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ചൊവ്വാ പര്യവേക്ഷണ വാഹനത്തില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വ്യക്തമാക്കുന്നു

വാസയോഗ്യമല്ലാത്ത ധ്രുവപ്രദേശത്തിനു നേരെ വിപരീതദിശയിലാകും മഞ്ഞുശേഖരം കണ്ടെത്തിയിരിക്കുകയെന്നും ബയണ്‍ പറയുന്നു. ചൊവ്വയുടെ വടക്കും തെക്കുമുള്ള അര്‍ധഗോളങ്ങളിലാണ് ഈ പ്രദേശങ്ങള്‍ നിലകൊള്ളുന്നത്. 55 ഡിഗ്രി മുതല്‍ 58 ഡിഗ്രി വരെ അക്ഷാംശ വിസ്തൃതിയിലാണ് ഇതു പരന്നു കിടക്കുന്നത്. ഇത് സ്‌കോട്ട്‌ലന്‍ഡ് മുതല്‍ തെക്കേഅമേരിക്കന്‍ മുനമ്പു വരെയുള്ള പ്രദേശത്തിന് എകദേശം തുല്യമായി വരും. മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയ ഉപരിതലം മിനുസമാര്‍ന്നവയായതു കൊണ്ട് താരതമ്യേന സമീപകാലത്താകും ഇപ്പോള്‍ കണ്ടെത്തിയ മഞ്ഞുപാളികള്‍ രൂപം കൊണ്ടതെന്നു ഗവേഷകര്‍ കരുതുന്നു. ഉല്‍ക്കാ പതനങ്ങള്‍ കൊണ്ടുണ്ടായ ഗര്‍ത്തങ്ങള്‍ പൊതിഞ്ഞു വന്നവയായിരിക്കാം ഇവയെന്നാണു നിഗമനം. എന്തായാലും ഈ മഞ്ഞുവല്‍ക്കങ്ങള്‍ സ്ഥിതിചെയ്യുന്നത് ധ്രുവപ്രദേശങ്ങളിലായതിനാല്‍ ചൊവ്വാശൈത്യകാലത്ത് ഇവിടം മനുഷ്യന് ദീര്‍ഘകാലത്തേക്ക് വാസയോഗ്യമാകില്ലെന്നുറപ്പാണ്.

മഞ്ഞുപാളി മുറിച്ചെടുത്തു പരിശോധിക്കാനായാല്‍ ചൊവ്വയിലെ കാലാവസ്ഥാ ചരിത്രത്തെക്കുറിച്ചും ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത എത്രമാത്രമുണ്ടെന്നും അറിയാനാകും. ചൊവ്വയിലെ അഗാധഗര്‍ത്തങ്ങള്‍ വെളിച്ചം വീശിയ മഞ്ഞുപാളികള്‍ നേരത്തേ നാസയുടെ മാര്‍സ് ഒഡീസി ഓര്‍ബിറ്ററില്‍ (എംആര്‍ഒ) ഉള്ള സ്‌പെക്ട്രോമീറ്ററിലൂടെ കണ്ടെത്തിയിരുന്നു. എംആര്‍ഒയിലെ ഉപരിതലവേധിയായ റഡാര്‍ ഉപകരണങ്ങളും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്ററും ചേര്‍ന്നു നടത്തിയ നിരീക്ഷണങ്ങളില്‍ മഞ്ഞുമൂടാത്ത പുതിയ ഗര്‍ത്തങ്ങളും കണ്ടെത്തി. ഇവയുടെ ആവിര്‍ഭാവം എങ്ങനെയാണെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്കും രൂപമില്ല.

മൂടിക്കിടക്കുന്ന ഹിമപാളി ചൊവ്വയുടെ വരണ്ട അന്തരീക്ഷവുമായി സമ്പര്‍ക്കത്തിലാകുന്നതോടെ അത് വികസിക്കുകയും പിളരുകയും ചെയ്യുന്നു. അത് ഖരരൂപത്തില്‍ നിന്ന് ഉടന്‍ നീരാവിയായി മാറുകയാണു ചെയ്യുന്നത്. ഈ ഹിമപാളികളില്‍ ചിലത് നൂറടിയോളം വരും, അതിനു തക്ക ഘനവുമുണ്ടാകും. ചൊവ്വയിലെ ഹിമപാളികളില്‍ മൂന്നിലൊന്നും ഉപരിതലത്തില്‍ നിന്ന് അധികം താഴെയല്ലെന്ന് ചൊവ്വയെക്കുറിച്ചുള്ള സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു

മൂടിക്കിടക്കുന്ന ഹിമപാളി ചൊവ്വയുടെ വരണ്ട അന്തരീക്ഷവുമായി സമ്പര്‍ക്കത്തിലാകുന്നതോടെ അത് വികസിക്കുകയും പിളരുകയും ചെയ്യുന്നു. അത് ഖരരൂപത്തില്‍ നിന്ന് ഉടന്‍ നീരാവിയായി മാറുകയാണു ചെയ്യുന്നത്. ഈ ഹിമപാളികളില്‍ ചിലത് നൂറടിയോളം വരും, അതിനു തക്ക ഘനവുമുണ്ടാകും. മുമ്പു വിചാരിച്ചിരുന്നതിനേക്കാള്‍ വ്യാപിച്ചിരിക്കും ഐസിന്റെ സാന്നിധ്യമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ കോളിന്‍ ഡന്‍ഡസ് പറയുന്നു. ചൊവ്വയിലെ ഹിമപാളികളില്‍ മൂന്നിലൊന്നും ഉപരിതലത്തില്‍ നിന്ന് അധികം താഴെയല്ലെന്ന് ചൊവ്വയെക്കുറിച്ചുള്ള സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാസയുടെ ത്രീഡി ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഇവയുടെ പരിച്ഛേദം തന്നെയാണ്. ഇവ മുമ്പു നല്‍കാത്ത പല വിശദാംശങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എംആര്‍ഒയിലെ സ്‌പെക്ട്രോമീറ്റര്‍ നല്‍കിയ ചിത്രങ്ങളില്‍ കാണുന്ന ഗര്‍ത്തങ്ങളിലെ തിളക്കമുള്ള വസ്തു മഞ്ഞു തന്നെയാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഒഡീസിയിലെ തെര്‍മല്‍ എമിഷന്‍ ഇമേജിംഗ് സംവിധാന കാമറ ഉപയോഗിച്ചുള്ള ഉപരിതല ഊഷ്മ പരിശോധനയില്‍ ഗവേഷകര്‍ക്കു വെറും മഞ്ഞുപാളി മാത്രമല്ല കാണാനായത്. മുമ്പ് എംആര്‍ഒയുടെ ഷാലോ റഡാര്‍ കണ്ടെടുത്ത ചൊവ്വയുടെ ചിത്രങ്ങള്‍ ചൊവ്വാഗര്‍ഭ ഹിമപാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. ചൊവ്വയുടെ മധ്യ അക്ഷാംശങ്ങളില്‍ 10 അടി താഴെ ഹിമഫലകങ്ങള്‍ കണ്ടെത്തി. ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഗര്‍ത്തങ്ങളിലെ ഹിമപാളികളില്‍ പര്യവേക്ഷണം നടത്തിയാല്‍ ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്ന് നാസയുടെ പ്രൊജക്റ്റ് സയന്റിസ്റ്റ് ലെസ്ലി ടംപാരി പറയുന്നു. കാലാകാലങ്ങളില്‍ ചൊവ്വയിലെ വെള്ളത്തിനെന്തു സംഭവിക്കുന്നുവെന്നുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. അത് എവിടേക്കാണു പോകുന്നത്, എപ്പോഴാണ് മഞ്ഞ് കുന്നുകൂടുന്നത്, എപ്പോഴത് വലിയും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണിത്.

 

Comments

comments

Categories: FK News, Slider, World