അമേഠിയില്‍ മോദിയെ രാവണനായും രാഹുല്‍ ഗാന്ധിയെ രാമനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍

അമേഠിയില്‍ മോദിയെ രാവണനായും രാഹുല്‍ ഗാന്ധിയെ രാമനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍

ലക്‌നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശ്രീരാമനായും പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ രാവണനായും ചിത്രീകരിച്ച് നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാവണനായ മോദിക്ക് നേരെ രാമനായ രാഹുല്‍ ഗാന്ധി അമ്പെയ്യുന്നതായാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമരാജ്യം പോലെ രാഹുല്‍ രാജ്യം വരുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്താനൊരുങ്ങുന്നത്. ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ മൃദു ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് ചുവട് മാറ്റിയിരുന്നു. ഇത് രാജ്യം മുഴുവന്‍ പരീക്ഷിക്കാനാണോ പരിപാടിയെന്ന് രാഷ്ട്രീയ നിരീക്ഷകകര്‍ സംശയിക്കുന്നു. പ്രപധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തെ സംബന്ധിച്ച് രാമനെന്നും യഥാര്‍ഥ രാവണനാരാണെന്ന് അമേഠിയിലെ ജനങ്ങള്‍ക്കറിയാമെന്നും ബിജെപി നേതാവ് സുധാംശു ശുകഌപ്രതികരിച്ചു.

Comments

comments

Categories: FK News, Politics