മൈഗ്രൈൻ മാറാൻ ചില എളുപ്പവഴികൾ

മൈഗ്രൈൻ മാറാൻ ചില എളുപ്പവഴികൾ

പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് മൈഗ്രൈൻ ഉണ്ടാകുന്നത്. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണം. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്പര്യഘടകങ്ങ‌ളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്‌ന് കാരണമാകുന്നു.

* ചുക്കുവെള്ളം പതിവായി കഴിക്കുക.

* മുക്കുറ്റി,തിരുതാളി എന്നിവ കൈവെള്ളയിൽ തിരുമ്മി നീരെടുത്തു തലയിൽ വേദനയുള്ള ഭാഗത്തുനിന്ന് എതിർഭാഗത്തേക്കു ഏഴു തവണ തിരുമ്മുക.അതിനുശേഷം ഏതാനും തുള്ളി നീര്‌ കാലിന്റെ തള്ളവിരലിൽ അൽപനേരം തങ്ങിനിൽക്കത്തക്കവിധം ഇറ്റിക്കുക.

* ഏഴു കൂവളത്തില,ഏഴു തഴുതാമയില,ഏഴു തുളസിയില,ഒരു പിടി ബലികറുക,ഒരു ചെറു കഷ്ണം കുമ്പളങ്ങ എന്നിവ കഴുകി വൃത്തിയാക്കി അരച്ചെടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കുക.

Comments

comments

Categories: FK News, Life
Tags: migrane