സച്ചിനേക്കാള്‍ വേഗം 21 സെഞ്ച്വറികളടിച്ച് വിരാട് കോലി

സച്ചിനേക്കാള്‍ വേഗം 21 സെഞ്ച്വറികളടിച്ച് വിരാട് കോലി

സെഞ്ചൂറിയന്‍ : ഏറ്റവും വേഗം 21 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ നാലാമത്തെ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി. സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ചെസ്റ്റിന്റെ മൂന്നാം ദിനമാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. 109 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി 21 സെഞ്ച്വറി നേടിയത്. സച്ചിന്‍ 110 ഇന്നിംഗ്‌സുകളിലാണ് 21 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 56 ഇന്നിംസ്സുകളില്‍ നിന്ന് 21 സെഞ്ച്വറിയടിച്ച ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമന്‍. സുനില്‍ ഗാവസ്‌കര്‍ 98 ഉം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 105 ഇന്നിംസുകളില്‍ നിന്നും നേട്ടം കൈവരിച്ചു.

Comments

comments

Categories: FK News, Sports