ഒന്‍പത് മിനിറ്റ് ചാര്‍ജിംഗില്‍ 400 മൈല്‍; ചരിത്രം കുറിക്കാന്‍ ഫിസ്‌കര്‍

ഒന്‍പത് മിനിറ്റ് ചാര്‍ജിംഗില്‍ 400 മൈല്‍; ചരിത്രം കുറിക്കാന്‍ ഫിസ്‌കര്‍

 

2018 പകുതിയോടെ അമേരിക്കയില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല.

 

 

കഴിഞ്ഞ കുറെ നാളുകളായി വാഹനരംഗത്ത് ചൂടുപിടച്ച ചര്‍ച്ചാ വിഷയമായിരുന്നു ഫിസ്‌കര്‍. കമ്പനി പുറത്തുവിട്ടിരുന്ന ഏതാനും ചില വിവരങ്ങളും ഊഹാപോഹങ്ങളുമെല്ലാമായി ഫിസ്‌കര്‍ വിപണിയിലെത്തുംമുമ്പേ താരമായിക്കഴിഞ്ഞിരുന്നു. ലാസ് വേഗാസില്‍ നടന്ന ചടങ്ങില്‍ വാഹനം അവതരിപ്പിച്ചുകൊണ്ട് കമ്പനി തന്നെ ഇതിനുള്ള ഉത്തരങ്ങളുമായെത്തിയിരിക്കുകയാണ്.

9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 മൈല്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് തന്നെയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര ആഡംബരവും നിറച്ചിരിക്കുന്നു. അകം നിറഞ്ഞ ആഡംബരവുമായാണ് വാഹനം വിപണിയിലെത്തുന്നത്. 2018 പകുതിയോടെ അമേരിക്കയില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല.

ഉള്‍വശത്തെ ആഡംബരത്തെ നിലനിര്‍ത്തുന്നതിനായി അള്‍ട്രാ സോഫ്റ്റ് ലെതറാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഡ് നൈറ്റ് ബ്ലാക്ക്, ക്യാരമെല്‍ എന്നീ നിറങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. സ്വിച്ച് വഴി സീറ്റ് അഡ്ജസ്റ്റ്‌മെന്റ് സാധ്യമാകുന്ന വിധത്തിലാണ് ക്രമീകരണം. മുകള്‍ വശം നാല് തരത്തില്‍ മാറ്റാവുന്ന സജ്ജീകരണം തുടങ്ങി നിരവധി സവിശേഷതകളുമായാണ് വാഹനമെത്തുന്നത്.

 

Comments

comments

Categories: Auto, FK Special