വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമെ മുഖവും തിരിച്ചറിയല്‍ രേഖയാകും; ആധാറില്‍ സമഗ്ര പരിഷ്‌കരണം വരുന്നു

വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമെ മുഖവും തിരിച്ചറിയല്‍ രേഖയാകും; ആധാറില്‍ സമഗ്ര പരിഷ്‌കരണം വരുന്നു

 

ന്യൂഡെല്‍ഹി : വ്യക്തിയുടെ മുഖവും അധാറിലെ തിരിച്ചറിയല്‍ രേഖയുടെ ഭാഗമാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തീരുമാനിച്ചു. നിലവില്‍ ഉപയോഗിക്കുന്ന വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമെ ആണിത്. ഏതെങ്കിലും കാരണത്താല്‍ ആധാര്‍ ഉപയോഗിക്കാനാവാത്തവരെ കൂടി ഇതോടെ സംവിധാനത്തിന്റെ ഭാഗമാക്കാനാവുമെന്നാണ് യുഐഡിഎഐയുടെ പ്രതീക്ഷ. വിരലടയാളം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാവാത്ത പ്രായമായവര്‍ക്ക് പ്രയോജനകരമാണ് തീരുമാനമെന്ന് അതോറിറ്റി സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ ട്വിറ്ററില്‍ എഴുതി. ആധാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ കൂടി ഉള്‍പ്പെടുത്താന്‍ ബയോമെട്രിക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളുമായി യുഐഡിഎഐ സഹകരിക്കും. ആധാര്‍ നമ്പര്‍ രഹസ്യമാക്കി വെച്ചുകൊണ്ട് പകരം വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കുമെന്ന് അതോറിറ്റി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News, Politics, Tech
Tags: Aadhaar, face