ഇന്ത്യക്കും ഇസ്രായേലിനുമിടയില്‍ സൗഹൃദത്തിന്റെ പുതു യുഗോദയമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഇന്ത്യക്കും ഇസ്രായേലിനുമിടയില്‍ സൗഹൃദത്തിന്റെ പുതു യുഗോദയമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡെല്‍ഹി : ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര സഹകരണം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ബെഞ്ചമിന്‍ നെതന്യാഹുവിന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചു. രാജ്ഘാട്ടിലെത്തി മഹാത്മാഗാന്ധി സമാധിയില്‍ അദ്ദേഹവും പത്‌നി സാറയും പുഷ്പാര്‍ച്ചന നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെ പുതു യുഗോദയമാണ് ഉണ്ടായിരിക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഉത്സാഹകരമായ തുടക്കമാണ് നല്‍കിയത്. തന്റെ സന്ദര്‍ശനത്തോടെ അത് മുന്നോട്ടു പോകുകയാണ്. ഐശ്വര്യവും സമാധാനവും പുരോഗതിയും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് നല്‍കാനുള്ള കൂട്ടുകെട്ടിനാണ് തുടക്കമായിരിക്കുന്നത്-നെതന്യാഹു പറഞ്ഞു.

Comments

comments

Categories: FK News, Politics