ഇസ്ലാമിക് ഫിനാന്‍സ് ലീഗ്, മുന്നില്‍ നില്‍ക്കുന്നത് ബഹ്‌റൈന്‍

ഇസ്ലാമിക് ഫിനാന്‍സ് ലീഗ്, മുന്നില്‍ നില്‍ക്കുന്നത് ബഹ്‌റൈന്‍

2022 ആകുമ്പോഴേക്കും ഇസ്ലാമിക് ഫിനാന്‍സ് ആസ്തികള്‍ 3.8 ട്രില്ല്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷ

മനാമ: ഇസ്ലാമിക് ഫിനാന്‍സില്‍ ബഹ്‌റൈന്‍ നടത്തുന്നത് മികച്ച പ്രകടനം. തോംസണ്‍ റോയ്‌ട്ടേഴ്‌സും ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് പ്രൈവറ്റ് സെക്റ്ററും ചേര്‍ന്ന് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇസ്ലാമിക് ഫിനാന്‍സില്‍ ബഹ്‌റൈനാണ് മുന്നിലെന്ന് വിശദമാക്കുന്നത്.

ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ സ്വകാര്യ മേഖലാ വികസന വിഭാഗമാണ് ദി ഇസ്ലാമിക് കോര്‍പ്പറേഷന്‍ ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് ദി പ്രൈവറ്റ് സെക്റ്റര്‍. ജിസിസി രാജ്യങ്ങളിലാണ് ബഹ്‌റൈന്‍ ഒന്നാമതെത്തിയത്. ആഗോളതലത്തില്‍ മലേഷ്യക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ്.

ബഹ്‌റൈനിലെ 24 ഇസ്ലാമിക് ബാങ്കുകള്‍ക്കും കൂടിയുള്ള ആസ്തി 25.7 ബില്ല്യണ്‍ ഡോളറാണ്. വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത തുടങ്ങ നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഗള്‍ഫ് മേഖലയിലെ ഇസ്ലാമിക് ഫിനാന്‍സ് മേഖലയില്‍ അവഗണിക്കാന്‍ പറ്റാത്ത സാന്നിധ്യമാണ് ബഹ്‌റൈന്‍. സംരംഭകത്വം, ഇന്നൊവേഷന്‍ ടെക്‌നോളജി തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പിന്തുണ ഇതിലൂടെ നല്‍കാനും സാധിക്കുന്നു-സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ എക്‌സിക്യൂടട്ടിവ് ഡയറക്റ്റര്‍ ഖാലിദ് ഹമദ് പറഞ്ഞു.

Comments

comments

Categories: Arabia, Business & Economy