യുഎസ്ടി ഗ്ലോബല്‍-ഓപ്‌സ്ഹബ് സഹകരണം

യുഎസ്ടി ഗ്ലോബല്‍-ഓപ്‌സ്ഹബ് സഹകരണം

തിരുവനന്തപുരം: സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി പ്രമുഖരായ യുഎസ്ടി ഗ്ലോബലും, പ്രമുഖ ഇന്റഗ്രേഷന്‍-മൈഗ്രേഷന്‍ സേവനദാതാക്കളായ ഓപ്‌സ്ഹബും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.

ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്്, ഡെവലപ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് എന്നീസംവിധാനങ്ങള്‍ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത്‌വഴി ഉല്‍പ്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്‌സ്ഹബിന്റെ ഇന്റഗ്രേഷന്‍ മാനേജര്‍. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതുവഴി ഉപഭോക്തൃകേന്ദ്രീകൃത ബിസിനസ് ടീമുകളുടെആശയങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ വികസന/എഞ്ചിനീയറിംഗ്ടീമുകള്‍ക്ക് സാധിക്കും. ഓപ്‌സ്ഹബ്ഇന്റഗ്രേഷന്‍ മാനേജര്‍ ഒരുക്കുന്ന ഇടക്കാലസമയപരിധി കൈമാറ്റംവഴി കുറഞ്ഞ സമയത്തിനുള്ളില്‍ വിദഗ്ധമായ വാണിജ്യതീരുമാനങ്ങളെടുക്കാന്‍ അത് സംരംഭകരെ സഹായിക്കും.

ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റിന്റെ ഏകീകരണത്തിനായുള്ള ഇന്റഗ്രേഷന്‍- മൈഗ്രേഷന്‍ സേവനദാതാവാണ് ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍. 50ല്‍പ്പരം എഎല്‍എം, ഡെവോപ്‌സ്, ഐടി സര്‍വീസ്മാനേജ്മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്എന്നിവയുടെ സംയോജനങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ഈ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നത് ഡെലിവറി സംവിധാനത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും അത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ തമ്മിലുള്ള പരസ്പര സഹകരണം, സുതാര്യതാ വര്‍ധനവ്, ജോലികളിലെ പൂര്‍ണത എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ഓപ്‌സ്ഹബ്ഇന്റഗ്രേഷന്‍ മാനേജര്‍ ഓണ്‍-സൈറ്റായോ ഉപയോക്താവിന്റെ ക്ളൗഡ് വഴിയോ ഹോസ്റ്റ്‌ചെയ്യാവുന്നതാണ്.

ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജറിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പരിണാമം ത്വരിതപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയെന്ന തങ്ങളുടെ പ്രതിജ്ഞാബദ്ധത കൈവരിക്കാന്‍ സാധിക്കുമെന്ന് യുഎസ്ടി ഗ്ലോബല്‍ ഡിജിറ്റല്‍ സൊല്യൂഷന്‍സ് &കണ്‍സള്‍ട്ടിംഗ്് ഡയറക്റ്റര്‍ ജോസ് ലൂയിസ് റിവേറോ അഭിപ്രായപ്പെട്ടു. ഒരു സമ്പൂര്‍ണ ഡെവോപ്‌സ് ഓപ്പറേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ്‌സംവിധാനം നിര്‍മിക്കാനും റിയല്‍ടൈം അടിസ്ഥാനത്തില്‍വിവിധ ഘടകങ്ങളെഏകോപിപ്പിച്ച്‌റിക്വയര്‍മെന്റസ്മാനേജ്‌മെന്റ്, വേര്‍ഷന്‍ കണ്‍ട്രോള്‍, സിൃആര്‍എംഎന്നിവ സുഗമമാക്കുവാനും ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനോന്മുഖമായ ഏതൊരുസംഘടനയും എല്ലായ്‌പ്പോഴും കഴിയുന്നത്ര വേഗത്തില്‍, ന്യായമായവിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ശ്രമിക്കുകയെന്നും ഓപ്‌സ്ഹബ്ഇന്റഗ്രേഷന്‍ മാനേജറിലൂടെ യുഎസ്ടി ഗ്ലോബല്‍ ഉപഭോക്താക്കള്‍ക്ക്മികച്ച ഉല്‍പ്പാദക സംവിധാനങ്ങളോടെ മികച്ച ഗുണമേന്മയുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അത്ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിതരണ സമയപരിധി ഉയര്‍ത്തുന്നതിനും സഹായകരമാകുമെന്നും ബാള്‍ഡോ റിന്‍കോണ്‍, വി പി ബിസിനസ്‌ഡെവലപ്പ്‌മെന്റ്, യൂറോപ്പ് , ഓപ്‌സ്ഹബ് വിശദീകരിച്ചു.

വിജയകരമായ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്ക് ഒരു ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നത് സ്‌കെയിലബിള്‍ ഇന്റഗ്രേഷന്‍ സൊല്യൂഷനാണെന്ന് ഓപ്‌സ്ഹബ് വൈസ് പ്‌സിഡന്റ് (മാര്‍ക്കറ്റിംഗ്) വിഭൂതി ഭൂഷണ്‍ അഭിപ്രായപ്പെട്ടു. എല്ലാസംരംഭങ്ങളേയും അവരുടെ ക്രോസ് ഫംഗ്ഷണല്‍ സമ്പന്നത പ്രയോജനപ്പെടുത്തുന്നതിനും പ്രാപ്തമായഡിജിറ്റല്‍ ലോകത്തേക്കുള്ള പുരോഗമനം വേഗത്തിലാക്കുവാനും സഹായകരമാകുന്ന ഒരു നിലയിലേക്ക് ഈ പങ്കാളിത്തം തങ്ങളെകൊണ്ടെത്തിച്ചതിലുമുള്ള ആഹ്ളാദവും അദ്ദേഹംരേഖപ്പെടുത്തി.

Comments

comments