എട്ട് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ടയര്‍ വ്യവസായം

എട്ട് ശതമാനം വളര്‍ച്ച  പ്രതീക്ഷിച്ച് ടയര്‍ വ്യവസായം

ടണ്‍ അടിസ്ഥാനത്തില്‍ ടയറുകള്‍ക്കുള്ള ഡിമാന്‍ഡ് ഇക്കാലയളവില്‍ ഏഴ് ശതമാനം ഉയരും

ന്യൂഡെല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന്
ഒന്നും രണ്ടും പാദങ്ങളില്‍ ദുര്‍ബലാവസ്ഥയിലായിരുന്ന ആഭ്യന്തര ടയര്‍ വ്യവസായ മേഖല നടപ്പു ധനകാര്യ വര്‍ഷത്തില്‍ തിരിച്ചുവരവു നടത്തുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര. 2018 സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം എട്ടു ശതമാനം വര്‍ധിച്ച് 1805 ലക്ഷം ടയറുകളില്‍ എത്തുമെന്നാണ് ഇക്രയുടെ കണക്കുകൂട്ടല്‍.

ടണ്‍ അടിസ്ഥാനത്തില്‍ ടയറുകള്‍ക്കുള്ള ഡിമാന്‍ഡ് ഇക്കാലയളവില്‍ ഏഴ് ശതമാനം ഉയരുമെന്ന് ഇക്ര വിലയിരുത്തുന്നു. രണ്ടു വര്‍ഷത്തെ ദുര്‍ബലമായ വളര്‍ച്ചയ്ക്കു ശേഷം ട്രക്ക് ആന്‍ഡ് ബസ് റീപ്ലേസ്‌മെന്റ് ആവശ്യകത ഉയര്‍ന്നതാണ് ഡിമാന്‍ഡ് വര്‍ധനയ്ക്ക് ഇടയാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം യൂണിറ്റ് അടിസ്ഥാനത്തില്‍ 8.5 ശതമാനവും ടണ്‍ അടിസ്ഥാനത്തില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായേക്കുമെന്നും ഇക്ര റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2018- 22 കാലയളവില്‍ ടയര്‍ വ്യവസായത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളിലെ വിലക്കുറവ് വരുമാനം കൂട്ടി. പിന്നീട് 2017 ജനുവരി മുതല്‍ വില ഉയര്‍ത്തിയിരുന്നു. ഉല്‍പ്പാദന വളര്‍ച്ചയും മിതമായിരുന്നു. ഇത്തരം ഘടകങ്ങളും വരുമാന വളര്‍ച്ചയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

Comments

comments

Related Articles