ബന്ധങ്ങളില്‍ യുവത്വം നേരിടുന്ന പ്രശ്‌നങ്ങള്‍

ബന്ധങ്ങളില്‍ യുവത്വം നേരിടുന്ന പ്രശ്‌നങ്ങള്‍

ദാമ്പത്യജീവിതത്തില്‍ തുല്യപരിഗണന കിട്ടുമോ എന്ന ചിന്തകളാണ് യുവതലമുറയെ ഗൗരവകരമായ ബന്ധങ്ങളിലേക്കു പ്രവേശിക്കാന്‍ തടയുന്നത്

സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനസും ഉറപ്പുള്ള ബന്ധമെന്ന സ്വപ്‌നവും കൊണ്ടു നടക്കുന്നവരാണ് 20- 30 പ്രായപരിധിയില്‍പ്പെട്ടവര്‍. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സങ്കീര്‍ണപ്രശ്‌നമാണെന്ന് അവര്‍ പറയുന്നു. മുന്‍തലമുറയെ അപേക്ഷിച്ച് ഡേറ്റിംഗ് ആപ്ലിക്കേഷനുകളുടെയും മാട്രിമോണിയല്‍ വെബ്‌സൈറ്റുകളുടെയും ലോകത്താണ് അവര്‍ ജീവിക്കുന്നതെന്ന് പരിശീലകയും തെറാപ്പിസ്റ്റുമായ ടാറ ഗ്രിഫിത്ത് ചൂണ്ടിക്കാട്ടുന്നു. എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തിനെ വിവാഹംചെയ്യുന്ന നാട്ടുനടപ്പ് ഇന്ന് അമേരിക്കയില്‍ പോലുമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഡേറ്റിംഗ് നടത്തുന്നവര്‍ പോലും പരസ്പരം പ്രതിബദ്ധതയുള്ള ബന്ധം തന്നെയാണ് തേടുന്നതെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ വെല്‍സ്‌പേസ് എസ്എഫിന്റെ സ്ഥാപകയായ ടാറ പറയുന്നു. സൈ്വര്യജീവിതം നയിക്കാനുള്ള തയാറെടുപ്പില്‍ ബന്ധങ്ങള്‍ തേടുന്ന യുവാക്കളുടെ പ്രധാന ആശങ്കകള്‍ പരിശോധിച്ചാല്‍ നാം കരുതുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളിലാണവരെന്നു കാണാം. ജീവിതനിലവാരം മെച്ചപ്പെട്ടതോടെ നമ്മുടെ നാട്ടില്‍ ഏറെക്കുറെ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവരെയും ഇതേ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

കാത്തിരിപ്പ്

യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീരുമാനമെടുക്കുന്നതിലുള്ള നിസംഗതയാണ്. വിവരസാങ്കേതികവിദ്യ വളരെയേറെ വളര്‍ന്നിരിക്കുന്ന വര്‍ത്തമാനകാലത്ത് ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഈ സൗകര്യം ഉപയോഗിക്കുന്നതു സ്വാഭാവികമായും വര്‍ധിച്ചിട്ടുണ്ട്. ഡേറ്റിംഗ്, മാട്രിമോണിയല്‍ വെബ്‌സൈറ്റുകളുടെ പ്രളയത്തില്‍ ലോകം മുങ്ങിക്കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ആശയക്കുഴപ്പത്തിലാക്കുകയും ആകാംക്ഷയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. തെറ്റായ ആളുകളെയാണോ തെരഞ്ഞെടുക്കുന്നതെന്ന ഭയമാണ് ഇക്കൂട്ടരെ പ്രധാനമായും ചൂഴ്ന്നു നില്‍ക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് അവരില്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ഇത്തരം ആകാംക്ഷയുടെ ഭാരം കൂട്ടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അനുയോജ്യരായ ഭാവിവധുവിനെ തിരയുന്നതിനു പകരം, പങ്കാളിക്ക് അനുയോജ്യരായി മാറാന്‍ പരിശീലിക്കണം. താന്‍ ആഗ്രഹിക്കുന്ന ഇണയുടെ സ്വഭാവസവിശേഷതകള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉള്ളിലുള്ള നന്മയും സ്വഭാവമേന്മകളും തന്നെയാണ് നിങ്ങളില്‍ പരിലസിക്കുന്നത്. ഇത് ആശങ്കകളകറ്റി നിങ്ങളെ വളരാന്‍ അനുവദിക്കുന്നു.

വിവാഹത്തില്‍ എന്തിരിക്കുന്നു?

വിവാഹത്തിനു മുമ്പ് യുവാക്കളുടെ മുന്‍ഗണനകള്‍ വിദ്യാഭ്യാസം, ജോലി, യാത്ര, ജീവിതാനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഊന്നിയിരിക്കുക. നല്ല ജോലിയോ എന്തെങ്കിലും വരുമാനമാര്‍ഗമോ സ്വാശ്രയത്വമോ നേടിയ ശേഷമാണ് മിക്കവാറും പേര്‍ വിവാഹത്തെക്കുറിച്ചും സൈ്വര്യജീവിതത്തെക്കുറിച്ചുമെല്ലാം ചിന്തിക്കുന്നത്. വിവാഹം കൂടാതെ തന്നെ ജീവിക്കാമെന്ന ചിന്താഗതിയും ഇന്ന് വളരെയേറെപ്പേരില്‍ വളര്‍ന്നു കഴിഞ്ഞു. വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കുന്നതും കുട്ടികളെ പെറ്റു പോറ്റുന്നതും നമ്മുടെ നാട്ടിലും വിപ്ലവമല്ലാതായി കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കുന്നതിന് ഒരു വിവാഹ സര്‍ട്ടിഫിക്കറ്റെന്ന ഉടമ്പടിയുടെ ആവശ്യമില്ലെന്ന വാദക്കാരും ഉണ്ട്. ഇത് ബന്ധങ്ങളെ സങ്കീര്‍ണമാക്കുമെന്നും ഇവരില്‍ ചിലര്‍ കരുതുന്നു. മാതാപിതാക്കള്‍ വിവാഹബന്ധം വിടര്‍ത്തിയതു ചൂണ്ടിക്കാട്ടി വിവാഹമെന്ന സ്ഥാപനവല്‍ക്കരണത്തെ ചോദ്യം ചെയ്യുന്നവരും ഇവര്‍ക്കിടയിലുണ്ട്.

ഡേറ്റിംഗ്, മാട്രിമോണിയല്‍ വെബ്‌സൈറ്റുകളുടെ പ്രളയത്തില്‍ ലോകം മുങ്ങിക്കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ആശയക്കുഴപ്പത്തിലാക്കുകയും ആകാംക്ഷയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. തെറ്റായ ആളുകളെയാണോ തെരഞ്ഞെടുക്കുന്നതെന്ന ഭയമാണ് ഇക്കൂട്ടരെ പ്രധാനമായും ചൂഴ്ന്നു നില്‍ക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് അവരില്‍ സൃഷ്ടിക്കുന്നത്

മനസിലാക്കുന്ന ആളായിരിക്കുമോ?

മൊബീല്‍ സന്ദേശങ്ങളുടെയും വാട്‌സ്ആപ്പ് മെസേജുകളുടെയും ട്വീറ്റുകളുടെയും കാലത്തു ജീവിക്കുന്ന യുതലമുറ ഹൃദയരഹസ്യങ്ങള്‍ കൈമാറുന്നതിനുള്ള മികച്ച ആശയവിനിമയോപാധിയായി കാണുന്നത് ഇവയെ തന്നെയാണ്. എന്നാല്‍ ഇത് പലപ്പോഴും അയയ്ക്കുന്ന ആള്‍ ഉദ്ദേശിക്കുന്ന രീതിയിലാകണമെന്നില്ല സ്വീകര്‍ത്താവ് മനസിലാക്കുന്നത്. പലപ്പോഴും തര്‍ജ്ജമ ചെയ്യുമ്പോള്‍ ആശയവ്യക്തത നഷ്ടപ്പെടുന്ന സന്ദേശങ്ങളായിരിക്കുമിവ. ഒരു കുത്തോ കോമയോ ഉചിത സ്ഥാനത്ത് ചേര്‍ക്കാന്‍ വിട്ടുപോയാല്‍പ്പോലും അതുളവാക്കുന്ന പ്രത്യാഘാതം ബന്ധങ്ങള്‍ക്കു വിനാശകരമായിരിക്കും. പലപ്പോഴും ഇത്തരം സന്ദേശങ്ങളിലെ ആശയക്കുഴപ്പം ബന്ധങ്ങളെ ഉലയ്ക്കുന്നു. മൊബീലിലൂടെ ഉചിതസന്ദേശം അയയ്ക്കാന്‍ പലരും ഒരുപാട് സമയവും ഊര്‍ജവും ചെലവാക്കി പരാജയപ്പെടാറുണ്ട്. പല സന്ദേശങ്ങളും വാചകരൂപത്തിലായിരിക്കില്ലെന്നതാണ് സത്യം. നേരിട്ടാണെങ്കില്‍ പോലും ആളുടെ മട്ടും മുഖഭാവവും ശബ്ദ വിന്യാസവുമാണ് വിനിമയം ചെയ്യുക. അതിനാല്‍ മൊബീലിലും നേരിട്ടും ആശയവിനിമയം ചെയ്യുമ്പോള്‍ യുവാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നിത്യകന്യകാത്വം

സമപ്രായക്കാര്‍ വിവാഹിതരായി കുട്ടികളുമൊത്തു സൈ്വര്യജീവിതം നയിക്കുമ്പോഴും ക്രോണിക് ബാച്ചിലര്‍മാരായി തുടരുന്ന നിരവധി പേരെ ഇന്നു സമൂഹത്തില്‍ കാണാം. തങ്ങള്‍ ഇപ്പോഴും അതിന് സജ്ജരായിട്ടില്ലെന്നാകും മിക്കവാറും പേര്‍ പറയുക. ഉചിതമായ ഒരു ബന്ധം ലഭിക്കാത്തതിനാല്‍ വിവാഹ ജീവിതം നീട്ടി വെക്കുന്നവരുമുണ്ട്. വിവാഹിതരാകാന്‍ അല്‍പ്പം വൈകുന്നതില്‍ തെറ്റില്ലെങ്കിലും പ്രായം മുപ്പതുകള്‍ പിന്നിടുന്നവരില്‍ എന്തു കൊണ്ടാണ് വിവാഹം വൈകുന്നതെന്ന് ഓര്‍ത്ത് ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്.

സാമ്പത്തികാശ്രിതത്വം

ജീവിത പങ്കാളിയെ സാമ്പത്തികമായി ആശ്രയിക്കാന്‍ വൈമനസ്യമുള്ളവര്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പ് സമ്പാദ്യം ധൂര്‍ത്തടിച്ചു ജീവിച്ചിരുന്നവരാണെങ്കില്‍ പറയുകയും വേണ്ട. സാമ്പത്തികാസമത്വം ബന്ധങ്ങള്‍ക്കിടയില്‍ ഒരു അധികാരകേന്ദ്രവും നിയന്ത്രണശക്തിയുമായി മാറുന്നു. ഇത് ഒരിക്കലും ബന്ധങ്ങള്‍ക്ക് അഭികാമ്യമല്ല. വ്യക്തികള്‍ ആരാലും നിയന്ത്രിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സമ്പത്തിന്റെ പേരില്‍ അന്യരുടെ വിലയിരുത്തലിനും ആശ്രിതത്വത്തിനും അടിപ്പെട്ടു കഴിയാനും ആരും സന്നദ്ധരാകില്ല. പകരം, പങ്കാളിയുടെ സാമ്പത്തിക പ്രതീക്ഷകള്‍ ആരാഞ്ഞ്, അതിന് അവസരമൊരുക്കുകയാണ് ഉചിതം. വീട്ടുകാര്യങ്ങള്‍ സഹകരിച്ചു കൈകാര്യം ചെയ്യുകയും പരിധികളെപ്പറ്റി ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടത്. തങ്ങളുടെ ജോയിന്റ് എക്കൗണ്ട് ഉപയോഗിക്കുന്നതിനേക്കാള്‍ ഒരാളുടെ എക്കൗണ്ട് ഉപയോഗിക്കുന്നതാണ് ഉചിതമെന്നു കരുതുന്ന ദമ്പതികളും കുറവല്ല. ദാമ്പത്യത്തിന് ഉചിതമായതെന്തെന്നു കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്നതാണ് പ്രായോഗികജീവിതത്തിന് അനുയോജ്യം.

പങ്കാളിക്കു നല്‍കുന്ന പരിഗണന

പല കാമുകീകാമുകന്മാരും വിവാഹിതരാകാനോ പ്രതിബദ്ധതയോടെ ജീവിക്കാനോ സന്നദ്ധരാണ്. എന്നാല്‍ അവരുടെ സംശയം സുഹൃത്ത് എന്ന നിലയില്‍ നിന്ന് ജീവിതപങ്കാളിയെന്ന പരിഗണന ലഭിക്കുമോ എന്നതാണ്. പലപ്പോഴും ചെറുപ്പക്കാരായ പുരുഷന്മാരെപ്പറ്റി ഭാര്യമാര്‍ക്കുള്ള വലിയ പരാതി അവര്‍ വീണ്ടും പഴതു പോലെ സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്നുവെന്നും കൃത്യസമയത്ത് വീടണയുന്നില്ലെന്നുമൊക്കെയാണ്. വീട്ടിലെത്തിയാലാകട്ടെ തങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നില്ല, കംപ്യൂട്ടറിലോ മൊബീലിലോ ആയിരിക്കും അധിക സമയവും ചെലവഴിക്കുക. അല്ലെങ്കില്‍ ടിവിയിലാണു ശ്രദ്ധ. ഇതിന് മാറ്റം വരുന്നതു കാത്തിരിക്കേണ്ടിവരുമോ എന്നാണു പല യുവതികളുടെയും ആശങ്ക. കൂട്ടുകാരോടൊത്തുള്ള ഉല്ലാസവും കംപ്യൂട്ടര്‍ ഗെയിമും വിട്ട് തനിക്ക് എപ്പോഴാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് അവരുയര്‍ത്തുന്ന ചോദ്യം.

 

Comments

comments

Categories: FK Special, Life, Slider, Women