റെക്കോര്‍ഡ് നേട്ടവുമായി ഫിലിപ്‌സ്

റെക്കോര്‍ഡ് നേട്ടവുമായി ഫിലിപ്‌സ്

2017 മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയിലെ റോയല്‍ ഫിലിപ്‌സിന്റെ മൊത്തം വില്‍പ്പന 11.8 ശതമാനം വര്‍ധിച്ചു

കൊല്‍ക്കത്ത: ഡച്ച് ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ആന്‍ഡ് ലൈറ്റിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ റോയല്‍ ഫിലിപ്‌സിന്റെ ഇന്ത്യയിലെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബില്യണ്‍ ഡോളര്‍ കടന്നു. 1930 കളുടെ തുടക്കത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് എട്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് വന്‍ വില്‍പ്പന വര്‍ധന സാധ്യമാകുന്നത്.

ഫിലിപ്‌സിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുമായി 7025.89 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി

2017 മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയിലെ റോയല്‍ ഫിലിപ്‌സിന്റെ മൊത്തം വില്‍പ്പന 11.8 ശതമാനമാണ് വര്‍ധിച്ചത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഫിലിപ്‌സ് ഇന്ത്യ 3698.87 കോടി രൂപയുടെയും ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ 3327.02 കോടി രൂപയുടെയും വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയെടുത്തു. 7025.89 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനവും ഫിലിപ്‌സ് രേഖപ്പെടുത്തി.

എല്‍ഇഡി ബള്‍ബ്, ലുമിനയര്‍ സെഗ്മെന്റ്ില്‍ ചൈനീസ് കമ്പനികളില്‍ നിന്നും പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നുമുണ്ടായ വെല്ലുവിൡും നോട്ട് അസാധുവാക്കലിന്റെ അനന്തര ഫലങ്ങളും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്നായിരുന്നു കമ്പനിയുടെ ഈ നേട്ടം. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ഫിലിപ്‌സ് ഇന്ത്യക്ക് കീഴിലുള്ള രണ്ട് വ്യവസായങ്ങളില്‍ നിന്നുമായി 6281.9 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

ഫിലിപ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലൈറ്റിംഗ് വ്യവസായത്തെ ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ എന്ന ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയിരുന്നു. ആഗോള പുനഃസംഘടനയുടെ ഭാഗമായി ഫിലിപസ് ഇന്ത്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടേയും ആരോഗ്യരക്ഷാ വ്യവസായങ്ങളുടേയും വിഭാഗത്തില്‍ തുടരുന്നു.
ഡയഗ്‌നോസ്റ്റിക് ഇമേജിംഗ്, ഇമേജ് ഗൈഡഡ് തെറാപ്പി, എയര്‍ പ്യൂരിഫയര്‍, സേവന വ്യവസായങ്ങള്‍ എന്നിവയുടെ വളര്‍ച്ചയാണ് കണ്‍സ്യൂമര്‍ ലൈഫ്‌സ്, ആരോഗ്യരക്ഷാ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

 

Comments

comments