ഓരോ മിനിറ്റിലും മാരുതി സുസുകി വിറ്റത് മൂന്ന് കാറുകള്‍

ഓരോ മിനിറ്റിലും മാരുതി സുസുകി വിറ്റത് മൂന്ന് കാറുകള്‍

2017 ല്‍ 16,02,522 കാറുകളാണ് മാര്‍ക്കറ്റ് ലീഡര്‍ വിറ്റത്. ഒരിക്കല്‍ക്കൂടി ഇരട്ടയക്ക വളര്‍ച്ച കൈവരിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വളര്‍ച്ചാ പടവുകള്‍ ഓരോന്നായി താണ്ടുന്നു. ആഭ്യന്തര വിപണിയില്‍ ഒരിക്കല്‍ക്കൂടി പത്ത് ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാന്‍ ഇത്തവണ മാരുതി സുസുകിക്ക് കഴിഞ്ഞു. 2017 ല്‍ 16,02,522 കാറുകളാണ് മാര്‍ക്കറ്റ് ലീഡര്‍ വിറ്റത്. ഒരിക്കല്‍ക്കൂടി ഇരട്ടയക്ക വളര്‍ച്ച കൈവരിച്ചു. 2017 ല്‍ ഓരോ ദിവസവും 4,390 കാറുകളാണ് വിറ്റത്. അതായത് ഓരോ മിനിറ്റിലും മൂന്ന് കാറുകള്‍. സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു.

വര്‍ഷം മുഴുവനും ടോപ് 10 സെയില്‍സ് ചാര്‍ട്ടില്‍ മാരുതി സുസുകി കാറുകള്‍ ആധിപത്യം പുലര്‍ത്തി. മാരുതി സുസുകിയുടെ ടോപ് സെല്ലിംഗ് കാറുകളില്‍ ആള്‍ട്ടോ, പുതിയ ഡിസയര്‍ എന്നിവയും ഉള്‍പ്പെടുന്നു. 2017 ല്‍ ഏകദേശം 1.90 ലക്ഷത്തിന് മുകളില്‍ ആള്‍ട്ടോ കാറുകളാണ് വിറ്റത്. 2016 നേക്കാള്‍ ഏകദേശം പതിനായിരം യൂണിറ്റ് കൂടുതല്‍. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ 49.60 ശതമാനം മാരുതി സുസുകിയാണ് അടക്കി ഭരിക്കുന്നത്.

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ 49.60 ശതമാനം മാരുതി സുസുകിയാണ് അടക്കി ഭരിക്കുന്നത്. മാരുതി സുസുകിയുടെ ഓഹരി വില ഇതാദ്യമായി പതിനായിരം രൂപ കടക്കുന്നതിനും 2017 സാക്ഷ്യം വഹിച്ചു

ഇഗ്നിസ് പുറത്തിറക്കിയാണ് മാരുതി സുസുകി 2017 തുടങ്ങിയത്. തുടര്‍ന്ന് വളരെ വിജയകരമായ ഡിസയര്‍ അവതരിപ്പിച്ചു. പിന്നീട് ബലേനോയുടെ പെര്‍ഫോമന്‍സ് വേരിയന്റായ ബലേനോ ആര്‍എസ് കൊണ്ടുവന്നു. ഗുരുഗ്രാം, മനേസര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മാരുതി സുസുകിയുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ലിഥിയം-അയണ്‍ ബാറ്ററി മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഗുജറാത്തില്‍ സുസുകി പുതിയ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനും മാരുതി സുസുകി പദ്ധതി തയ്യാറാക്കിവരികയാണ്. ഇലക്ട്രിക് കാര്‍ വിപണിയിലും മാര്‍ക്കറ്റ് ലീഡറായി മാറുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കിയിട്ടുണ്ട്. മാരുതി സുസുകിയുടെ ഓഹരി വില ഇതാദ്യമായി പതിനായിരം രൂപ കടക്കുന്നതിനും 2017 സാക്ഷ്യം വഹിച്ചു. നിലവില്‍ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം മൂല്യമുള്ള ഓട്ടോമൊബീല്‍ ഓഹരി മാരുതി സുസുകിയുടേതാണ്.

അടുത്ത മാസം മാരുതി സുസുകി മൂന്നാം തലമുറ സ്വിഫ്റ്റ് അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ മോഡലുകളുടെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കും. ഫെബ്രുവരി 9 ന് തുടങ്ങുന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സ്വിഫ്റ്റ് പുറത്തിറക്കുന്നതിനോടൊപ്പം ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Auto, FK News