കാന്‍ഡി പ്ലാസ്മ ബ്ലൂ നിറത്തില്‍ 2018 കാവസാക്കി നിന്‍ജ 650 എബിഎസ്

കാന്‍ഡി പ്ലാസ്മ ബ്ലൂ നിറത്തില്‍ 2018 കാവസാക്കി നിന്‍ജ 650 എബിഎസ്

പരിമിത എണ്ണം മാത്രം ; ബുക്കിംഗ് ആരംഭിച്ചു. ഡെല്‍ഹി എക്‌സ് ഷോറൂം വില 5.33 ലക്ഷം രൂപ

ന്യൂഡെല്‍ഹി : പുതിയ കാന്‍ഡി പ്ലാസ്മ ബ്ലൂ കളര്‍ നല്‍കി 2018 കാവസാക്കി നിന്‍ജ 650 എബിഎസ് അവതരിപ്പിച്ചു. 5.33 ലക്ഷം രൂപയാണ് പുതിയ നിറത്തിലുള്ള ബൈക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പരിമിത എണ്ണം ബ്ലൂ കളര്‍ കാവസാക്കി നിന്‍ജ 650 എബിഎസ് മാത്രമേ കമ്പനി പുറത്തിറക്കൂ. വിവിധ കാവസാക്കി ഷോറൂമുകളില്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു.

അതേസമയം നിലവിലെ കറുപ്പ് നിറത്തിലുള്ള നിന്‍ജ 650 എബിഎസ് പുറത്തിറക്കുന്നത് ഇന്ത്യ കാവസാക്കി നിര്‍ത്തും. എന്നാല്‍ പച്ച-കറുപ്പ് നിറത്തിലുള്ള ബൈക്കിന്റെ വില്‍പ്പന തുടരും. കാവസാക്കി റേസിംഗ് ടീമിന്റെ കളര്‍, ഗ്രാഫിക്‌സില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുറത്തിറക്കിയ നിന്‍ജ 650 എബിഎസ് കെആര്‍ടി സ്‌പെഷല്‍ എഡിഷനും വിപണിയില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഈ ബൈക്കിന് 5.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കറുപ്പ് നിറത്തിലുള്ള നിന്‍ജ 650 ന് ഇന്ത്യന്‍ വിപണിയില്‍ വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബ്ലൂ നിന്‍ജ 650 എബിഎസ്സിന് ഇതേ വരവേല്‍പ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ യുതാക യമാഷിത പറഞ്ഞു.

2018 കാവസാക്കി നിന്‍ജ 650 എബിഎസ്സിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 649 സിസി ലിക്വിഡ്-കൂള്‍ഡ്, 4-സ്‌ട്രോക് പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. പരമാവധി 67 ബിഎച്ച്പി കരുത്തും 65.7 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്ക്, പിന്നില്‍ ഹൊറിസോണ്ടല്‍ ബാക്ക്-ലിങ്ക് മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവ നല്‍കിയിരിക്കുന്നു.

കറുപ്പ് നിറത്തിലുള്ള നിന്‍ജ 650 എബിഎസ് പുറത്തിറക്കുന്നത് നിര്‍ത്തും. പച്ച-കറുപ്പ് നിറത്തിലുള്ള ബൈക്കിന്റെ വില്‍പ്പന തുടരും. നിന്‍ജ 650 എബിഎസ് കെആര്‍ടി സ്‌പെഷല്‍ എഡിഷനും ലഭിക്കും

മുന്‍ ചക്രത്തില്‍ ഡുവല്‍ പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം ഡുവല്‍ 300 എംഎം പെറ്റല്‍ ഡിസ്‌കുകളും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം സിംഗിള്‍ 220 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. ജാപ്പനീസ് കമ്പനിയായ നിസ്സിന്റെ പരിഷ്‌കരിച്ച ബ്രേക്ക് കാലിപറുകളാണ് ഇപ്പോള്‍ ബൈക്കിന് ലഭിച്ചിരിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ബോഷിന്റെ 9.1 എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബൈക്കില്‍ സ്റ്റാന്‍ഡേഡാണ്.

Comments

comments

Categories: Auto