കാലത്തിനൊത്ത മാറ്റത്തിനൊരുങ്ങി ഐസിഐസിഐ

കാലത്തിനൊത്ത മാറ്റത്തിനൊരുങ്ങി  ഐസിഐസിഐ

ചീഫ് എക്‌സിക്യൂട്ടിവ് ചന്ദ കൊച്ചാറും 84000 ജീവനക്കാരും പുതു പദ്ധതിയായ ലീഡ് ദി ന്യൂവിന്റെ ഭാഗമാകും.

മുംബൈ: യുവജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന തൊഴിലിടമെന്നതിലേക്ക് സ്വയം മാറുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഐസിഐസിഐ ബാങ്ക്. ചീഫ് എക്‌സിക്യൂട്ടിവ് ചന്ദ കൊച്ചാറും 1000 ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന 84000 ജീവനക്കാരും പുതു പദ്ധതിയായ ലീഡ് ദി ന്യൂവിന്റെ ഭാഗമാകും.

ജീവനക്കാരില്‍ നിന്നുള്ള പുതിയ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് കൂടാതെ ഡിസൈന്‍ തിങ്കിംഗും ഡാറ്റ അനലിറ്റിക്‌സ് സ്‌കില്ലുകളുമായി 2000 മാനേജര്‍മാരെ സജ്ജരാക്കുമെന്നും ചന്ദ കൊച്ചാര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ ലളിതമാക്കാനും മാറ്റത്തിനുള്ള സമയ പരിധിനിശ്ചയിക്കാനും വിവിധ വൈദഗ്ധ്യങ്ങളുള്ളവരും എന്നാല്‍ ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതുമായ ഒരുസംഘത്തെ രൂപീകരിക്കുമെന്ന് അവര്‍ അറിയിച്ചു. സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരും ഈ സംഘത്തിന് നേതൃത്വം നല്‍കും.
പരിവര്‍ത്തനകാലത്ത് സ്ഥാപനം കൂടുതല്‍ ഊര്‍ജസ്വലവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും ലളിതവുമാകേണ്ടതുണ്ട്. ഇതാണ് ഈ നടപടിക്കു പിന്നിലുള്ള ആശയം. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഓരോ സേവനാനുഭവവും പല പ്രവര്‍ത്തനങ്ങളും കൂടിച്ചേരുന്നതിന്റെ ഫലമാണ്. പുതിയ ടീം ഈ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണുമെന്നും അവര്‍ വ്യക്തമാക്കി.

ധനകാര്യ രംഗത്തെ മറ്റു പല സ്ഥാപനങ്ങളും ബാങ്കിംഗ് സംവിധാനത്തെ സ്വാധീനിക്കാന്‍ തുടങ്ങിയെന്ന് ഐസിഐസിഐ ബാങ്ക് ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍ ടി കെ ശ്രീരാഗ്

മുന്‍പുള്ളതിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണെന്നും ധനകാര്യ രംഗത്തെ മറ്റു പല സ്ഥാപനങ്ങളും ബാങ്കിംഗ് സംവിധാനത്തെ സ്വാധീനിക്കാന്‍ തുടങ്ങിയെന്നും ഐസിഐസിഐ ബാങ്ക് ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍ ടി കെ ശ്രീരാഗ് പറഞ്ഞു. ബെംഗളൂരുവിലെയും സിലിക്കണ്‍വാലിയിലെയും സ്റ്റാര്‍ട്ടപ്പുകള്‍ പോലെ വേഗതയേറിയതും വൈദഗ്ധ്യമുള്ളതും ഊര്‍ജസ്വലതയുള്ളതുമായി എങ്ങനെയാണ് നിങ്ങള്‍ ഒരു സ്ഥാപനത്തെ നിലനിര്‍ത്തുകയെന്നും പുനഃസംഘടനാ പദ്ധതിക്കു പിന്നിലെ യുക്തി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

 

Comments

comments