അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് യുഡിജിഎഎം

അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ  തെരഞ്ഞെടുത്ത് യുഡിജിഎഎം

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ യുഡിജിഎഎം മൂന്നാം റൗണ്ട് നിക്ഷേപത്തിനായി അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള സംരംഭകര്‍ക്ക് ഗണ്യമായ വിഭവങ്ങള്‍ നല്‍കികൊണ്ട് ബിസിനസുകള്‍ സ്ഥാപിക്കുന്നതിന് പിന്തുണയും സമ്പദ്‌വ്യവസ്ഥതയില്‍ സംഭാവനയ്ക്കായി സഹായവും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം. സംരംഭകനായ മനീഷ് ഗുപ്തയാണ് യുഡിജിഎഎം സ്ഥാപിച്ചത്.

ഈ മാസം പത്താംതിയതി ന്യൂഡെല്‍ഹിയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളുടെ വിവരങ്ങള്‍ യുഡിജിഎഎം വ്യക്തമാക്കി. ക്രിബ് ലൈഫ്, പ്രൊപെല്‍ഡ്, ന്യൂര്‍ടര്‍, മൈജിഗ്സ്റ്റാര്‍, വേദ ലാബ്‌സ് എന്നിവയാണ് മൂന്നാം റൗണ്ട് നിക്ഷേപത്തിനായി കമ്പനി തെരഞ്ഞെടുത്ത അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍.

2015 ല്‍ ആരംഭിച്ച യുഡിജിഎഎം വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളിലായി 11 സീഡ് നിക്ഷേപങ്ങള്‍ ഇതിനകം സാധ്യമാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കമ്പനിയ്ക്ക് ശക്തമായ സാന്നിധ്യവുമുണ്ട്. മികച്ച മാര്‍ഗനിര്‍ദേശവും പരിചയ സമ്പത്തും പ്രയോജനപ്പെടുത്തി സെര്‍വ്എക്‌സ് പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ യുഎസ്എയിലെ വൈ കോമ്പിനേറ്ററില്‍ നിന്ന് ഫണ്ടിംഗ് നേടിയിരുന്നു. മറ്റൊരു സ്റ്റാര്‍ട്ടപ്പായ ഈസ് യുവര്‍ ബിസ് പോര്‍ച്ചുഗലില്‍ നിന്ന് നിലവില്‍ നിക്ഷേപം തേടുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. കൂടുതല്‍ വിപുലവും പ്രായോഗികവും കഴിവുള്ളതുമായ സംരംഭകര്‍ മാര്‍ഗനിര്‍ദേശത്തിനും ശക്തമായ അടിത്തറയ്ക്കായും യുഡിജിഎഎമ്മിനെ സമീപിക്കുന്നുണ്ടെന്ന് യുഡിജിഎഎമ്മിന്റെ ചീഫ് മെന്ററായ മനീഷ് ഗുപ്ത പറഞ്ഞു. കഴിഞ്ഞവര്‍ഷം അവസാന പാദത്തില്‍ വിപുലമായ സ്‌ക്രീനിംഗ് പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത അഞ്ച് പുതിയ സ്റ്റാര്‍ട്ടപ്പുകളില്‍ യുഡിജിഎഎം സീഡ് നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Tags: startups, udgam