ലോകത്ത് ആദ്യമായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് സാങ്കേതിക വിദ്യയുമായി വിവോ

ലോകത്ത് ആദ്യമായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ്  സ്‌കാനിംഗ് സാങ്കേതിക വിദ്യയുമായി വിവോ

പുതിയ ടെക്‌നോളജി സവിശേഷതകള്‍ അടങ്ങിയ ഫോണുകള്‍ 2018 ന്റെ ആദ്യ പകുതിയില്‍ തന്നെ വിപണിയില്‍ എത്തി തുടങ്ങും

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി രംഗത്ത്. ലോകത്ത് ആദ്യമായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് സാങ്കേതിക വിദ്യയുമായി ആണ് വിവോ സ്മാര്‍ട്‌ഫോണുകള്‍ വിപണി കൈയടക്കാന്‍ ലക്ഷ്യമിടുന്നത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ്. ഏറ്റവും പുതിയ അതിനൂതന സാങ്കേതിക വിദ്യയുമായി വിവോയുടെ പുതിയ തലമുറ സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്റെ 2018 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ആണ് വിവോ നൂതന ടെക്‌നോളജി ആദ്യമായി അവതരിപ്പിച്ചത് .

സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ ഡിസ്‌പ്ലേയില്‍ ഒറ്റ തവണ സ്പര്‍ശിച്ചു കൊണ്ട് തന്നെ അനായാസം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് അസാധാരണമായ ഒരു പുതിയ അനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യയുമായി വിവോയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഉടന്‍ വിപണിയില്‍ എത്തും. ഭാവിയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മെച്ചപ്പെട്ടതും കൂടുതല്‍ സൗകര്യപ്രദവുമായ ഉപയോഗത്തിന് ഉതകുന്നതാണ് പുതിയ ടെക്‌നോളജി.

‘ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയില്‍ ഒപ്റ്റിക്കല്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കണ്ടുപിടിത്തം ഭാവിയില്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ വിപണന മേഖലയില്‍ തന്നെ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും’

നൂതന സാങ്കേതിക വിദ്യ, ഉപഭോക്തൃ ഗവേഷണം എന്നീ മേഖലകളില്‍ വിവോ നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവെയ്പ്പാണ് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജി വികസിപ്പിച്ചെടുക്കാന്‍ സഹായകമായത് എന്ന് വിവോ, സീനിയര്‍ വൈസ് പ്രസിഡന്റ്, അലക്‌സ് ഫെങ് വ്യതമാക്കി.

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയില്‍ ഒപ്റ്റിക്കല്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കണ്ടുപിടിത്തം ഭാവിയില്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ വിപണന മേഖലയില്‍ തന്നെ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവോ അവതരിപ്പിച്ച പുതിയ ടെക്‌നോളജിയുമായി വ്യാവസായികമായി വന്‍തോതിലുള്ള ഉല്പാദനത്തിന് തയ്യാറായിക്കഴിഞ്ഞു. ഇത് സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തിന് ഉണര്‍വേകും. നിലവില്‍ 20000 രൂപക്കും 30000രൂപക്കും ഇടയിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിപണിയില്‍ വിവോ ഒന്നാമതാണ്. പുതിയ ടെക്‌നോളജി സവിശേഷതകള്‍ അടങ്ങിയ ഫോണുകള്‍ 2018 ന്റെ ആദ്യ പകുതിയില്‍ തന്നെ വിപണിയില്‍ എത്തി തുടങ്ങും.

Comments

comments