2017 ല്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ ക്രമാനുഗത വളര്‍ച്ച

2017 ല്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ ക്രമാനുഗത വളര്‍ച്ച

11.92 കോടി മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയി. 6.4 ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിലെ ഇരുചക്രവാഹന വില്‍പ്പനയില്‍ കണ്ടത് ക്രമാനുഗത വളര്‍ച്ച. 2017 ല്‍ ആകെ ഇരുചക്രവാഹന വില്‍പ്പനയില്‍ മോട്ടോര്‍സൈക്കിളുകളാണ് ആധിപത്യം പുലര്‍ത്തിയത്. 11.92 കോടി മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയതായി സിയാം കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 6.4 ശതമാനം വളര്‍ച്ച. സ്‌കൂട്ടര്‍ സെഗ്‌മെന്റും കാര്യമായ വളര്‍ച്ച പ്രകടിപ്പിച്ചു. 64 ലക്ഷത്തിലധികം സ്‌കൂട്ടറുകളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച. പരമ്പരാഗതമായി മോട്ടോര്‍സൈക്കിളുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വിപണികളില്‍പോലും സ്‌കൂട്ടറുകളോട് താല്‍പ്പര്യം വര്‍ധിക്കുന്നതാണ് കണ്ടുവരുന്നത്.

ഉപയോക്താക്കള്‍ക്കിടയില്‍ സ്‌കൂട്ടറുകളോട് താല്‍പ്പര്യം വര്‍ധിക്കുന്നതായി സിയാം ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍ പറഞ്ഞു. നഗര പ്രദേശങ്ങളിലും ദക്ഷിണേന്ത്യ പോലെ ശക്തമായ ഇരുചക്രവാഹന വിപണികളിലും മാത്രമല്ല, 2017 ല്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് പോലുള്ള കിഴക്കന്‍ മേഖല സംസ്ഥാനങ്ങളിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്‌കൂട്ടര്‍ വില്‍പ്പന വര്‍ധിച്ചതായി സുഗതോ സെന്‍ ചൂണ്ടിക്കാട്ടി.

കലണ്ടര്‍ വര്‍ഷം 2015            കലണ്ടര്‍ വര്‍ഷം 2016                 കലണ്ടര്‍ വര്‍ഷം 2017

ആകെ ഇരുചക്രവാഹന വില്‍പ്പന            16.12 കോടി          17.68 കോടി                                  19.17 കോടി

മോട്ടോര്‍സൈക്കിള്‍ വില്‍പ്പന                    10.52 കോടി          11.20 കോടി                                  11.92 കോടി

സ്‌കൂട്ടര്‍ വില്‍പ്പന                                             48.80 ലക്ഷം         56.15 ലക്ഷം                                  64.00 ലക്ഷം

64 ലക്ഷത്തിലധികം സ്‌കൂട്ടറുകളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച

മോപെഡ് വില്‍പ്പനയില്‍ പക്ഷേ ക്ഷീണം സംഭവിച്ചു. 2017 ല്‍ വെറും എട്ട് ലക്ഷത്തിലധികം മോപെഡുകളാണ് രാജ്യത്ത് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം ഇടിവാണ് സംഭവിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന സംബന്ധിച്ച് ശുഭ പ്രതീക്ഷയാണെന്ന് സിയാം വ്യക്തമാക്കുന്നു. ഇരുചക്രവാഹന സെഗ്‌മെന്റ് 12 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 11 ശതമാനവും സ്‌കൂട്ടര്‍ വില്‍പ്പന 20 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് കണക്കുകൂട്ടുന്നു. 2017 കലണ്ടര്‍ വര്‍ഷത്തില്‍ 19.17 കോടി ഇരുചക്രവാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വളര്‍ച്ച. 2016 ല്‍ 17.68 കോടി ഇരുചക്രവാഹനങ്ങളാണ് വിറ്റത്.

Comments

comments

Categories: Auto