ആഗോള വിപണി സാധ്യതകള്‍ ലക്ഷ്യമിട്ട് ടീമങ്ക്

ആഗോള വിപണി സാധ്യതകള്‍ ലക്ഷ്യമിട്ട് ടീമങ്ക്

നിലവില്‍ കമ്പനിക്കുള്ള പത്ത് ഷോപ്പുകള്‍ ഒരു വര്‍ഷത്തിനകം എട്ടു നഗരങ്ങളില്‍ 200 എണ്ണമായി വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്

മുംബൈ: ആഭ്യന്തര സ്‌പെഷാലിറ്റി ടീ ബ്രാന്‍ഡായ ടീമങ്ക് ഗ്ലോബല്‍ മൂന്നു മാസത്തിനുള്ളില്‍ അഞ്ചു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. പ്രീമിയം തേയില ഉല്‍പ്പന്നങ്ങളുടെ വിഭാഗം വികസിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനും വേണ്ടിയായിരിക്കും തുക വിനിയോഗിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഷോപ്പ് ഇന്‍ ഷോപ്പ് മാതൃക വഴിയുള്ള എണ്ണം വര്‍ധിപ്പിക്കാനും സബ്‌സ്‌ക്രിബ്ഷന്‍ മാതൃക നിര്‍മിക്കാനും വിദേശ വിപണികളിലേക്ക് ചുവടുവെക്കാനും തുക സഹായിക്കുമെന്ന് ടീമങ്ക് ഗ്ലോബല്‍ സഹസ്ഥാപകനും ഡയറക്റ്ററുമായ അമിത് ദത്ത പറഞ്ഞു. നിലവില്‍ ബെംഗളൂരുവിലും ഡെല്‍ഹിയിലുമാണ് ടീമങ്ക് ഷോപ്പ് ഇന്‍ ഷോപ്പ് സൗകര്യമുള്ളത്. നിലവില്‍ കമ്പനിക്കുള്ള പത്ത് ഷോപ്പുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു നഗരങ്ങളിലായി 200 എണ്ണത്തോളമായി വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഒമ്‌നി ചാനല്‍ രീതിയിലൂടെ ഇന്ത്യയിലും വിദേശ വിപണികളിലും ഒരു സ്‌പെഷാലിറ്റി ടീ ബ്രാന്‍ഡ് രൂപീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ അഞ്ചു ലക്ഷം ഡോളറിന്റെ ഏയ്ഞ്ചല്‍ നിക്ഷേപം ടീമങ്ക് സമാഹരിച്ചിരുന്നു. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്ഥാപനമായ യുണിലിവറില്‍ ഒരു ദശാബ്ദത്തോളം പ്രവര്‍ത്തന പരിചയമുള്ള അശോക് മിത്തല്‍, അമിത് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ടീമങ്ക് ഗ്ലോബല്‍ ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളില്‍ നിന്നും പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുമാണ് കമ്പനി തേയില ശേഖരിക്കുന്നത്. സ്വന്തം വെബ്‌സൈറ്റ് വഴിയും ആമസോണ്‍ ഇന്ത്യ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ ഇ-കൊമേഴ്‌സ് പങ്കാൡള്‍ മുഖേനയും ടീമങ്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. കൂടാതെ ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌ക്കറ്റ് പോലുള്ള പ്രീമിയം സ്റ്റോറുകളിലെ കയോസ്‌ക്കുകള്‍ വഴിയും ആമസോണ്‍ ഡോട്ട് കോം വഴി യുഎസ് വിപണിയിലും ടീമങ്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നുണ്ട്.

 

Comments

comments

Categories: FK News, World