വനിതകള്‍ക്ക് മാത്രമായുള്ള സൗദിയിലെ ആദ്യ കാര്‍ ഷോറൂം തുറന്നു

വനിതകള്‍ക്ക് മാത്രമായുള്ള സൗദിയിലെ ആദ്യ കാര്‍ ഷോറൂം തുറന്നു

ഡ്രൈവിംഗ് വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. വനിതകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള കാറുകള്‍ വാങ്ങിക്കാം

റിയാദ്: വനിതകള്‍ക്ക് വേണ്ടിയുള്ള ആദ്യ കാര്‍ ഷോറൂം സൗദിയില്‍ തുറന്നു. വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയ സൗദി സര്‍ക്കാരിന്റെ വിപ്ലവാത്മകമായ തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം. വനിതകള്‍ക്ക് ഇഷ്ടമുള്ള കാറുകള്‍ വാങ്ങി ഡ്രൈവ് ചെയ്യാം. ജെദ്ദയിലാണ് ആദ്യ വനിതാ എക്സ്ലൂസിവ് കാര്‍ ഷോറൂം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് രാജാവ് സല്‍മാന്‍ വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയ സുപ്രധാന തീരുമാനം എടുത്തത്. നിരവധി വനിതകളാണ് ഇതിനോടകം തന്നെ ടാക്‌സി ഡ്രൈവര്‍മാരാകാന്‍ സൗദിയില്‍ തയാറെടുപ്പ് നടത്തുന്നത്.

കാര്‍ ഷോറൂമില്‍ വനിതകള്‍ മാത്രമാണ് ജോലിക്കുള്ളത്. നിരവധി കമ്പനികളില്‍ നിന്നുള്ള വ്യത്യസ്ത മോഡലുകള്‍ ലഭ്യമാണ്. വനിതകള്‍ക്ക് വാഹനം വാങ്ങാനായി ബാങ്ക് വായ്പയും ഏര്‍പ്പാടാക്കി നല്‍കും. കൂടുതല്‍ ഓട്ടൊമൊബീല്‍ ഷോറൂമുകള്‍ വനിതകള്‍ക്ക് മാത്രമായി തുറക്കാനാണ് കമ്പനികള്‍ പദ്ധതിയിടുന്നത്.

ഇരുപതിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സൗദിഅറേബ്യയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു തീരുമാനം. സാമ്പത്തികമായും സാമൂഹ്യമായും ഉള്ള പരിഷ്‌കരണങ്ങളിലൂടെ സൗദി വലിയ മാറ്റത്തിന്റെ പാതയിലാണ്. എണ്ണയില്‍ നിന്നും മറ്റുള്ള സ്രോതസ്സുകളിലേക്ക് വരുമാനം വൈവിധ്യവല്‍ക്കരിക്കുന്നതിനോടൊപ്പം തന്നെ പുരോഗമനാത്മകമായ പല നടപടികളും സൗദി സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനോടൊപ്പം തന്നെ സൗദിയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ടൂറിസ്റ്റുകളെ കൂടുതല്‍ എത്തിക്കാനും എല്ലാം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഇരുപതിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സൗദിഅറേബ്യയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ആണ് ഇക്കാര്യം അറിയിച്ചത്. പരിഷ്‌കരണ നടപടികളുടെ ഭാഗം തന്നെയായിരുന്നു അത്. 25 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ സൗദിയില്‍ ഒറ്റയ്ക്ക് വരുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. ഒരു മാസത്തേക്കുള്ള വിസയായിരിക്കും നല്‍കുക.

Comments

comments

Categories: Arabia, FK News, Women, World

Related Articles