സിംഗിള്‍ ബ്രാന്റ് ചെറുകിട മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവന്ന മോദി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടന

സിംഗിള്‍ ബ്രാന്റ് ചെറുകിട മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവന്ന മോദി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടന

ന്യൂഡെല്‍ഹി : സിംഗിള്‍ ബ്രാന്റ് ചെറുകിട മേഖലയില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത് വന്നു. രാജ്യതാത്പര്യങ്ങള്‍ക്കും മോദി സര്‍ക്കാരിന്റെ തന്നെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും എതിരാണ് നടപടിയെന്ന് ആര്‍എസ്എസുമായി ബന്ധമുള്ള സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ പ്രതികരിച്ചു. പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷത്തേക്ക് 30 ശതമാനം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു വാങ്ങണമെന്ന നിബന്ധന എടുത്തു കളഞ്ഞത് ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉത്പാദനത്തിനും ഇന്ത്യയെ നിക്ഷേപ കേന്ദ്രമാക്കുന്നതിനും ഇത് തടസമാകും. എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനവും പിന്‍വലിക്കണമെന്ന് അശ്വിനി മഹാജന്‍
ആവശ്യപ്പെട്ടു. സംഘപരിവാര്‍ അനുകൂല തൊഴിലാളി സംഘടന ബിഎംഎസും സമാന പ്രതികരണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Comments

comments