സാധാരണക്കാരും ശാസ്ത്രസമൂഹവും തമ്മിലുള്ള ദൂരം എന്തുകൊണ്ടു വര്‍ധിക്കുന്നു ?

സാധാരണക്കാരും ശാസ്ത്രസമൂഹവും തമ്മിലുള്ള ദൂരം എന്തുകൊണ്ടു വര്‍ധിക്കുന്നു ?

പാശ്ചാത്യനാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ശാസ്ത്ര, ബഹിരാകാശ രംഗങ്ങളെ കുറിച്ച് അറിയാനും മനസിലാക്കുവാനും സാധാരണക്കാര്‍ക്ക് ലഭിക്കുന്ന അവസരം കുറവാണ്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കുന്ന യന്ത്രമാണു ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. സ്വിറ്റ്‌സര്‍ലാന്റില്‍ ജനീവയ്ക്കു സമീപമാണു യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഈ പരീക്ഷണശാല സന്ദര്‍ശിക്കാനും, ശാസ്ത്രജ്ഞരുമായി ഇടപെടാനും അവസരമുണ്ട്. ഇന്ത്യയിലുമുണ്ട് ഇതുപോലെ സമാനമായൊരു പരീക്ഷണശാല. അതു കൊല്‍ക്കത്തയിലെ Variable Energy Cyclotron Centre ആണ്. പക്ഷേ അവിടെ ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം ?

പാശ്ചാത്യനാടുകളില്‍ ശാസ്ത്രലോകവും സാധാരണക്കാരും തമ്മിലുള്ള ദൂരം ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരികയാണ്. നിരവധി പൊതുജന പരിപാടികളും സയന്‍സ് പ്രൊജക്റ്റുകളും സംഘടിപ്പിക്കുന്നതു കൊണ്ടാണ് ഈ അകലം കുറയുന്നത്. എല്ലാവരെയും ശാസ്ത്രമേഖലയിലേക്കു കടന്നുവരാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനായി വിവിധ മേഖലകളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവരുടെ സമയവും ഊര്‍ജ്ജവും ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച നമ്മള്‍ക്കു പാശ്ചാത്യനാടുകളില്‍ കാണുവാന്‍ സാധിക്കും.

‘ ഒരു സ്വതന്ത്ര സമൂഹത്തില്‍, നികുതി സ്രോതസുകളില്‍ നിന്നും ധനസഹായം ലഭിച്ച അല്ലെങ്കില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ പൊതുജനങ്ങളുമായി അവരുടെ കണ്ടെത്തലുകള്‍ ആഘോഷിക്കാന്‍ തയാറാകണമെന്ന’ അഭിപ്രായമാണു ഹെയ്ഡന്‍ പ്ലാനെറ്റോറിയത്തിലെ ഡയറക്ടറും, സയന്‍സ് ടിവി പ്രോഗ്രാം അവതാരകനും, ജ്യോതിശാസ്ത്രജ്ഞനുമായ നീല്‍ ഡെ ഗ്രാസി ടൈസനുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്ന യന്ത്രമാണു ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (Large Hadron Collider). പ്രോട്ടോണ്‍ കണങ്ങളെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള സഞ്ചാരപഥത്തില്‍ വിപരീതദിശകളില്‍ ഏകദേശം പ്രകാശപ്രവേഗത്തില്‍ പായിച്ചു കൂട്ടിയിടിപ്പിക്കാനുള്ള ഉപകരണമാണ് ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍. സ്വിറ്റ്‌സര്‍ലാന്റില്‍ ജനീവയ്ക്കു സമീപം ഭൂഗര്‍ഭത്തില്‍ 100 മീറ്റര്‍ മുതല്‍ 165 മീറ്റര്‍ വരെ ആഴത്തിലാണു യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. 34 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇതു നിര്‍മിച്ചത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് അഥവാ CERN ആണു നിര്‍മാതാക്കള്‍. പൊതുജനങ്ങള്‍ക്ക് ഈ പരീക്ഷണശാല സന്ദര്‍ശിക്കാനും, CERN എന്ന റിസര്‍ച്ച് സ്ഥാപനത്തെക്കുറിച്ചുള്ള സിനിമകളും, ഡോക്യുമെന്ററിയും കാണുവാനും, അവിടെയുള്ള ശാസ്ത്രജ്ഞരുമായി സംവദിക്കാനുമൊക്കെ എല്ലാവര്‍ഷവും സൗകര്യം ചെയ്തു കൊടുക്കാറുണ്ട്. പൊതുജനങ്ങളിലേക്കു കൂടുതല്‍ എത്തിച്ചേരുവാനായി CERN ചെലവഴിക്കുന്ന തുക, ലോകത്തെ മറ്റേതൊരു മുന്‍നിര ഗവേഷണ സ്ഥാപനങ്ങളെക്കാളുമധികം വരും. ഓരോ വര്‍ഷവുമെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിന്റെ കാര്യമെടുത്താലും CERN തന്നെയാണ് ഒന്നാം സ്ഥാനമലങ്കരിക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ശാസ്ത്രമേഖലയിലേക്കു കടന്നുവരാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനായി ശാസ്ത്രജ്ഞര്‍ അവരുടെ സമയവും ഊര്‍ജ്ജവും ചെലവഴിക്കുന്ന കാഴ്ച നമ്മള്‍ക്കു പാശ്ചാത്യനാടുകളില്‍ കാണുവാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ശ്രമം കുറവാണ്. സുരക്ഷ, ചാരപ്രവര്‍ത്തനം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു പൊതുജനങ്ങളെ അകറ്റിനിര്‍ത്തുകയാണു പതിവ്.

പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഒട്ടും പിന്നിലല്ല. പൊതുജനങ്ങള്‍ക്കായി നിരവധി എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നു. ഏതൊരു യുഎസ് പൗരനും, അതുമല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ക്കും നാസയുടെ ക്യാംപസിലേക്കു ധൈര്യപൂര്‍വ്വം കടന്നു ചെല്ലാം. യുഎസ് പൗരത്വമില്ലാത്തവര്‍ക്കും, ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍മാരല്ലാത്തവര്‍ക്കും നാസയുടെ ക്ലിയറന്‍സ് ലഭിക്കണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധാരണയായി ഒരാഴ്ചയോളമെടുക്കും.

‘ഒരു ജനാധിപത്യ സമൂഹത്തില്‍, നികുതിദായകരില്‍നിന്നും ഈടാക്കുന്ന പണമാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ഫണ്ട് ചെലവഴിക്കുന്നത് എങ്ങനെയെന്നു പൊതുജനങ്ങള്‍ അറിയണം. അവര്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് ‘ നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്ലാനറ്ററി സയന്റിസ്റ്റ് മൂര്‍ത്തി ഗുഡിപതി പറയുന്നു. നാസയായാലും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയായാലും പൊതുജനങ്ങളില്‍നിന്നും നികുതിയായി ഈടാക്കുന്ന തുക കൊണ്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഏതൊരു ഗവേഷണ സ്ഥാപനമായാലും പൊതുജനങ്ങളുമായി സമ്പര്‍ക്കം (public outreach) പുലര്‍ത്തേണ്ടതുണ്ട്. സാധാരണക്കാരനു മനസിലാവുന്ന ഭാഷയില്‍ ഗവേഷണ ഫലങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ ഗവേഷകരും ശാസ്ത്രജ്ഞരും ബാദ്ധ്യസ്ഥരുമാണെന്നു മൂര്‍ത്തി പറയുന്നു.

ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെയും, ഏറ്റവും പുതിയ ഗവേഷണങ്ങളുടെയും പ്രചാരണത്തിനായി വര്‍ക്ക്‌ഷോപ്പുകളും, സെമിനാറുകളുമടക്കം നിരവധി പരിപാടികളാണു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏതൊരു യൂറോപ്യന്‍ പൗരനും ധൈര്യപൂര്‍വ്വം ഇഎസ്എ ക്യാംപസിലേക്കു കടന്നു ചെല്ലാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയെ രൂപപ്പെടുത്തിയെടുക്കേണ്ട പുതുതലമുറയ്ക്കു ശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ താത്പര്യം ജനിപ്പിക്കുകയെന്നതു പരമപ്രധാനമായ കാര്യമാണെന്നു പ്ലാനറ്ററി സയന്റിസ്റ്റായ ഡെറ്റ്‌ലഫ് കോസ്‌ചെനി പറയുന്നു. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു പാശ്ചാത്യസമൂഹം പരമാവധി പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇന്ത്യയില്‍ യാതൊരു ശ്രമവും നടക്കുന്നില്ല.

ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെയും, ഏറ്റവും പുതിയ ഗവേഷണങ്ങളുടെയും പ്രചാരണത്തിനായി വര്‍ക്ക്‌ഷോപ്പുകളും, സെമിനാറുകളുമടക്കം നിരവധി പരിപാടികളാണു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏതൊരു യൂറോപ്യന്‍ പൗരനും ധൈര്യപൂര്‍വ്വം ഇഎസ്എ ക്യാംപസിലേക്കു കടന്നു ചെല്ലാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജനീവയിലേതു പോലൊരു പരീക്ഷണശാല ഇന്ത്യയിലുണ്ട്. കൊല്‍ക്കത്തയിലെ വേര്യബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍ (Variable Energy Cyclotron Centre -VECC) എന്നാണു പേര്. എന്നാല്‍ ഈ പരീക്ഷണശാല സന്ദര്‍ശിച്ച ഒരു സാധാരണ ഇന്ത്യന്‍ പൗരനെ നമ്മള്‍ക്കു കാണാന്‍ കഴിയില്ല. നേരേ മറിച്ചു ജനീവയിലെ പരീക്ഷണശാല സന്ദര്‍ശിക്കാനും അവിടെ ശാസ്ത്രജ്ഞരുമായി സംവദിക്കാനും സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. കൊല്‍ക്കത്തിയിലെ വിഇസിസി പരീക്ഷണശാല സന്ദര്‍ശിക്കാന്‍ സാധാരണക്കാര്‍ക്കു മാത്രമല്ല, ഭൂരിഭാഗം സ്‌കൂളുകളിലെയും കോളേജുകളിലെയും ശാസ്ത്ര അധ്യാപകര്‍ക്കു പോലും അനുവാദമില്ല. ഇതിന്റെ ഫലമാണ്, വിഇസിസി എന്ന സ്ഥാപനത്തെ ആരും അറിയാതെ പോകുന്നതും CERN,NASA തുടങ്ങിയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളെ കുറിച്ചു ഭൂരിഭാഗം പേരും അറിയാനിടയാകുന്നതും. ചാരപ്രവര്‍ത്തനം, സുരക്ഷാ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതില്‍നിന്നും പൊതുജനങ്ങളെയും സാധാരണക്കാരെയും അകറ്റുന്നത്. എന്നാല്‍ ഇന്ത്യയുടെ പതിന്മടങ്ങ് സുരക്ഷാ ഭീഷണിയുണ്ട് നാസയ്ക്കും സേണിനും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും. പക്ഷേ അവര്‍ സുരക്ഷാ മുന്‍കരുതലെടുത്തു പൊതുജനങ്ങളെ ശാസ്ത്രലോകവുമായി അടുപ്പിക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നു.

പൊതുജനങ്ങളുമായുള്ള ഇടപെടലിന്റെ (public outreach) ഏറ്റവും പ്രധാനപ്പെട്ട വശമെന്തെന്നുവച്ചാല്‍ അവര്‍ക്ക് ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ വിദ്യ പകര്‍ന്നു നല്‍കാനാവും എന്നതാണ്. നാസ ഇത്തരത്തില്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു, സ്‌പേസ് സയന്‍സില്‍ ടീച്ചര്‍ ട്രെയ്‌നിംഗ് നല്‍കുന്നു, K-12 എഡ്യുക്കേഷണല്‍ മെറ്റീരിയല്‍സ് നല്‍കുന്നു…അങ്ങനെ പലതും. നാസയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പൊതുജനങ്ങളെ അറിയിക്കാന്‍ അവര്‍ ടിവി ചാനലും നടത്തുന്നുണ്ട്. നേരേമറിച്ച് ഇന്ത്യയിലെ ഫണ്ടിംഗ് സംവിധാനം വിഭിന്നമാണ്. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ പൊതുഇടപെടല്‍ തുലോം കുറവാണ്. അവര്‍ സാധാരണക്കാരുമായി സമ്പര്‍ക്കം നടത്തുന്നതിനു വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. ഇത്തരം ഇടപെടലുകള്‍ നടക്കാത്തതു കൊണ്ടാണു ന്യൂക്ലിയര്‍ റിയാക്ടറുകളും, പാചകവാതക പൈപ്പ് ലൈനുകളുമൊക്കെ സ്ഥാപിക്കാന്‍ പോകുമ്പോള്‍ പ്രദേശവാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നതിനുള്ള ഒരു കാരണം.

 

Comments

comments

Categories: FK News, More