മാനനഭംഗത്തിനും ഒളിഞ്ഞു നോട്ടത്തിനും സ്ത്രീകളെയും കുറ്റക്കാരാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

മാനനഭംഗത്തിനും ഒളിഞ്ഞു നോട്ടത്തിനും സ്ത്രീകളെയും കുറ്റക്കാരാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി : മാനഭംഗം, ലൈഗിംത അതിക്രമം, ലൈംഗിക താത്പര്യത്തോടെയുള്ള ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സ്ത്രീകളും ചെയ്യാറുണ്ടെന്നും കുറ്റക്കാരായി കണ്ട് സ്ത്രീകളെയും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഋഷി മല്‍ഹോത്രയെന്ന അഭിഭാഷകന്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം പുരുഷന്‍മാരെ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കാറെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നാണ് 158 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ നിയമം വിശ്വസിക്കുന്നത്. എന്നാല്‍ മാനഭംഗം പോലെയുള്ള കുറ്റകൃത്യത്തിന് പ്രായ-ലിംഗ-മത ഭേദമില്ല. 222 ആണുങ്ങളില്‍ നടത്തിയ ഒരു പഠന പ്രകാരം 16.1 ശതമാനം ആളുകള്‍ക്ക് സ്ത്രീകളില്‍ നിന്നുള്ള ബലപ്രയോഗത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ടെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Comments

comments

Categories: FK News, More, Politics