പെപ്പര്‍ഫ്രൈ ക്വിക്കറുമായി കൈകോര്‍ക്കുന്നു

പെപ്പര്‍ഫ്രൈ ക്വിക്കറുമായി കൈകോര്‍ക്കുന്നു

മുംബൈ: ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ ഹോം,ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറും തമ്മില്‍ സഹകരിക്കുന്നു. ഓണ്‍ലൈന്‍ വിപണിയായ സെഫോയുടെ പങ്കാളിത്തത്തോടെ നാലു മാസം മുമ്പാണ് പെപ്പര്‍ഫ്രൈ പദ്ധതി ആരംഭിക്കുന്നത്. നിലവില്‍ ഡെല്‍ഹി, ഗുരുഗ്രാം, നോയിഡ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി ക്വിക്കറുമായുള്ള സഹകരണത്തോടെ ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫര്‍ണിച്ചറുകള്‍ ക്വിക്കറിന്റെ കണ്‍സ്യൂമര്‍ പ്ലാറ്റ്‌ഫോമായ ക്വിക്കര്‍ ബസാര്‍ വഴി വില്‍ക്കാനും പകരം പെപ്പര്‍ഫ്രൈയില്‍ വിലക്കിഴിവ് നേടാന്‍ കഴിയുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാനും സാധിക്കും. ഉപഭോക്താക്കളുടെ പഴയ ഫര്‍ണിച്ചറുകള്‍ക്ക് ന്യായമായ വില ഇത്തരത്തില്‍ ലഭ്യമാകുന്നതാണ്.

ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫര്‍ണിച്ചറുകള്‍ ക്വിക്കറിന്റെ കണ്‍സ്യൂമര്‍ പ്ലാറ്റ്‌ഫോമായ ക്വിക്കര്‍ ബസാര്‍ വഴി വില്‍ക്കാനും പകരം പെപ്പര്‍ഫ്രൈയില്‍ വിലക്കിഴിവ് നേടാന്‍ കഴിയുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാനും സാധിക്കും. ഉപഭോക്താക്കളുടെ പഴയ ഫര്‍ണിച്ചറുകള്‍ക്ക് ന്യായമായ വില ഇത്തരത്തില്‍ ലഭ്യമാകുന്നതാണ്. ഈ പദ്ധതിയിലൂടെ വഴി പെപ്പര്‍ഫ്രൈ ഷോപ്പിംഗിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നവീനവും മികച്ചതുമായ മാര്‍ഗങ്ങള്‍ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പൈപ്പര്‍ഫ്രൈ ഫര്‍ണിച്ചര്‍ വിഭാഗം ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ ഹുസൈന്‍ കേസുരി പറഞ്ഞു.

വെബ്‌സൈറ്റിലെ ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ ക്വിക്കറില്‍ വില്‍ക്കുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക്
ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. പഴയ ഫര്‍ണിച്ചര്‍ വില്‍ക്കുന്നതിനുള്ള അറിയിപ്പ് നല്‍കികഴിഞ്ഞാല്‍ ക്വിക്കര്‍ ടീം ഉല്‍പ്പന്ന നിലവാരം വിലയിരുത്തി ന്യായമായ വിപണിവില നല്‍കി ഉപഭോക്താവില്‍ നിന്നും ഫര്‍ണിച്ചര്‍ ഉല്‍പ്പന്നം നേരിട്ട് ശേഖരിക്കുകയും ചെയ്യും.

 

Comments

comments

Categories: FK News

Related Articles