കെഎംഎ സെമിനാറില്‍ സ്‌ക്രിപ്റ്റിംഗ് സ്റ്റോറിയുമായി പമേല അന്ന മാത്യു

കെഎംഎ സെമിനാറില്‍ സ്‌ക്രിപ്റ്റിംഗ് സ്റ്റോറിയുമായി പമേല അന്ന മാത്യു

കൊച്ചി: കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച സ്‌ക്രിപ്റ്റിംഗ് സ്റ്റോറി സെമിനാറില്‍ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സംരംഭക പമേല അന്ന മാത്യു മുഖ്യാതിഥിയായി. തന്റെ സംരംഭത്തെ രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും വെല്ലുവിളികളും അവര്‍ ചടങ്ങില്‍ വിശദീകരിച്ചു.

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന മേഖല രാജ്യത്തു കാലുകുത്തുന്നതിനു മുമ്പ് തന്റെ സംരഭത്തിനായി അത്തരമൊന്നു സ്വയം വികസിപ്പിച്ചെടുത്തു വിജയകരമാക്കിയതിന്റെ പശ്ചാത്തലം പമേല ചൂണ്ടിക്കാട്ടി. ഒരുല്‍പ്പന്നം വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ അതിനു തെരഞ്ഞെടുക്കുന്ന പ്രക്രിയയും നിലനില്‍ക്കുന്നതാവണം, ഒപ്പം സാങ്കേതികവിദ്യയുടെ പിന്‍ബലവും വേണമെന്ന് അവര്‍ വ്യക്തമാക്കി. കെഎംഎയുടെ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം നേടിയ ഏക വനിതാ സംരംഭകയാണു പമേല അന്ന മാത്യു. കെഎംഎ മുന്‍ പ്രസിഡന്റ് കെ സഖറിയ മോഡറേറ്ററായ സെമിനാറില്‍ കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ചെറിയാന്‍ പീറ്റര്‍ നന്ദി രേഖപ്പെടുത്തി.

Comments

comments

Categories: FK News, Women