സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ : നിസ്സാനും നാസയും ഗവേഷണം വിപുലീകരിക്കുന്നു

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ : നിസ്സാനും നാസയും ഗവേഷണം വിപുലീകരിക്കുന്നു

ഓട്ടോണമസ് മൊബിലിറ്റി സര്‍വീസുകള്‍ സംബന്ധിച്ച ഗവേഷണത്തിലും സാങ്കേതികവിദ്യാ വികസനത്തിലുമാണ് സഹകരിക്കുന്നത്

യോകോഹാമ : വാഹന വ്യവസായത്തിലെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് റോഡ്മാപ്പ് തയ്യാറാക്കുന്നതിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി പുതിയ കരാര്‍ ഒപ്പുവെയ്ക്കുന്നതായി നിസ്സാന്‍ അറിയിച്ചു. കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലെ നാസ എയ്മ്‌സ് റിസര്‍ച്ച് സെന്ററും നിസ്സാനും ചേര്‍ന്ന് ഓട്ടോണമസ് മൊബിലിറ്റി സര്‍വീസുകള്‍ സംബന്ധിച്ച ഗവേഷണത്തിലും സാങ്കേതികവിദ്യാ വികസനത്തിലുമാണ് സഹകരിക്കുന്നത്. അഡ്വാന്‍സ് ഓട്ടോണമസ് വെഹിക്കിള്‍ സിസ്റ്റംസ് സംബന്ധിച്ച് നിസ്സാന്‍ റിസര്‍ച്ച് സെന്ററിലെയും നാസ എയ്മ്‌സിലെയും ഗവേഷകര്‍ യോജിച്ചുപ്രവര്‍ത്തിക്കും.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നിസ്സാന്‍ സീംലെസ് ഓട്ടോണമസ് മൊബിലിറ്റി (സാം) അവതരിപ്പിച്ചിരുന്നു. നാസ ടെക്‌നോളജിയില്‍നിന്നാണ് ഓട്ടോണമസ് വാഹന ഫഌറ്റുകള്‍ കൈകാര്യം ചെയ്യുന്നതിന് സാം എന്ന പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.

വിവിധ ഗ്രഹങ്ങളിലെ പ്രവചനാതീതമായ പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന റോവറുകളെ നിയന്ത്രിക്കുന്നതിന് നാസ പ്രത്യേക സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഈ സാങ്കേതികവിദ്യയില്‍നിന്നാണ് സാം വികസിപ്പിച്ചതെന്ന് സിലിക്കണ്‍ വാലിയിലെ നിസ്സാന്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്റ്റര്‍ മാര്‍ട്ടന്‍ സിയൂഹിസ് പറഞ്ഞു. പൊതു നിരത്തുകളില്‍ വാഹനം ഓടിച്ചുകൊണ്ട് സാം സാങ്കേതികവിദ്യ പരീക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാസയുമായുള്ള നിലവിലെ ഗവേഷണ കരാറിന്റെ അടുത്ത ഘട്ടം ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഗ്രഹങ്ങളിലെ പ്രവചനാതീതമായ പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന റോവറുകളെ നിയന്ത്രിക്കുന്നതിന് നാസ പ്രത്യേക സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു

ഓട്ടോണമസ് ഡ്രൈവ് (ഇന്റലിജന്റ് ഡ്രൈവ്), ഇലക്ട്രിഫിക്കേഷന്‍ (ഇന്റലിജന്റ് പവര്‍), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സാങ്കേതികവിദ്യകള്‍ (ഇന്റലിജന്റ് ഇന്റഗ്രേഷന്‍) എന്നിവയുമായി ബന്ധപ്പെട്ടാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ നാസയുമായി ഗവേഷണം നടത്തുന്നത്.

Comments

comments

Categories: Auto