ഡെല്‍ഹി ഔട്ട്‌ലൈറ്റുകളില്‍ മക്‌ഡൊണാള്‍ഡ്‌സ് പരിശോധന നടത്തി

ഡെല്‍ഹി ഔട്ട്‌ലൈറ്റുകളില്‍ മക്‌ഡൊണാള്‍ഡ്‌സ് പരിശോധന നടത്തി

ന്യൂഡെല്‍ഹി: മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തി. ന്യൂഡെല്‍ഹിയിലെ വടക്ക്, കിഴക്കന്‍ ഇന്ത്യാ ഫ്രാഞ്ചൈസിയായ കൊണോട്ട് പ്ലാസ റെസ്റ്റൊറന്റ് പ്രൈവറ്റ് ലിമിറ്റഡ്(സിപിആര്‍എല്‍) മേല്‍നോട്ടം വഹിക്കുന്ന തങ്ങളുടെ ഔട്ട്‌ലെറ്റുകളിലെ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഗുണനിലവാര പരിശോധനയാണ് കമ്പനി നേരിട്ടു നടത്തിയത്. മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയും പാര്‍ട്ണറായ വിക്രം ബക്ഷിയും ചേര്‍ന്നാരംഭിച്ച സംയുക്ത സംരംഭമാണ് സിപിആര്‍എല്‍. സിപിആര്‍എല്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ട്രേഡ്മാര്‍ക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ഡെല്‍ഹി ഹൈക്കോടതി വിധിയുടെ പിന്നാലെയാണ് പരിശോധന. റോയല്‍റ്റി തുക നല്‍കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിപിആര്‍എല്ലുമായുള്ള ഫ്രാഞ്ചൈസി കരാര്‍ മക്‌ഡൊണാള്‍ഡ്‌സ് അവസാനിപ്പിച്ചിരുന്നു. ഔട്ട്‌ലൈറ്റുകളില്‍ നല്‍കുന്ന പായ്ക്ക് ചെയ്ത ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാന്‍ കോടിതിയാണ് മക്‌ഡൊണാള്‍ഡ്‌സിന് അനുവാദം നല്‍കിയത്.

Comments

comments

Categories: FK News, Life
Tags: cprl, McDonald's

Related Articles