10,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ കരീം

10,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ കരീം

റൈഡ് ഹെയ്‌ലിംഗ് സംരംഭമായ കരീം സൗദിയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനുള്ള മുന്നേറ്റത്തില്‍ പങ്കാളിയാവുകയാണ്

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയതോടെ നിരവധി മുന്നേറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനുള്ള പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയില്‍ സജീവ പങ്കാളികളാകാന്‍ തന്നെയാണ് ബിസിനസ് ലോകത്തിന്റെയും ശ്രമം. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റൈഡ് ഹെയ്‌ലിംഗ് ആപ്പായ കരീം സൗദിയില്‍ 10,000 വനിതാ ഡ്രൈവര്‍മാരെ ജോലിക്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് അപേക്ഷകളാണ് ഡ്രൈവര്‍മാരാകാന്‍ സൗദിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കരീം അറിയിച്ചു. സൗദി അറേബ്യയില്‍ കമ്പനിയുടെ ബിസിനസില്‍ 70 ശതമാനത്തോളം സംഭാവന ചെയ്യുന്നത് വനിതാ ക്ലൈന്റുകളാണ്. അവരെ യഥാവിധി ഡീല്‍ ചെയ്യുന്നതിനാണ് വനിത ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ കരീം തയാറെടുക്കുന്നത്. മൊത്തത്തില്‍ 10,000 വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് കരീം തീരുമാനിച്ചിരിക്കുന്നത്.

വനിതകളെ സ്വയം പര്യാപ്തരാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ എന്നാണ് വിലയിരുത്തല്‍. നിലവില്‍ പുരുഷഡ്രൈവര്‍മാരാണ് കരീമിനുള്ളത്. യുബറും വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തന്നെയാണ്‌

ദുബായിലെ പ്രശസ്ത ഓണ്‍ലൈന്‍ ടാക്‌സിം സംരംഭണായ കരീം അടുത്തിടെയാണ് സൗദിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. സൗദിയില്‍ ഇത്തരത്തിലുള്ള ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്ക് കൂടുതല്‍ ആവശ്യകത വരുന്നത് വനിതകളില്‍ നിന്നാണ്. യുബറിന്റെ 80 ശതമാനത്തോളം കസ്റ്റമേഴ്‌സ് വനിതകളാണെന്നാണ് കണക്കുകള്‍.

വനിതകളെ സ്വയം പര്യാപ്തരാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ എന്നാണ് വിലയിരുത്തല്‍. നിലവില്‍ പുരുഷഡ്രൈവര്‍മാരാണ് കരീമിനുള്ളത്. യുബറും വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തന്നെയാണ്.

വനിതകളെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കുന്നതില്‍ എപ്പോഴും താല്‍പ്പര്യമുണ്ടെന്ന് കരീം സഹസ്ഥാപകനും ചീഫ് പ്രൈവസി ഓഫീസറുമായ അബ്ദുള്ള എലിയാസ് പറഞ്ഞു. ആയിരക്കണക്കിന് അപേക്ഷകളാണ് തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Comments

comments

Categories: Arabia, FK News, Women, World