കുപ്പിവെള്ളം പൈപ്പ് വെള്ളത്തേക്കാള്‍ മെച്ചമോ?

കുപ്പിവെള്ളം പൈപ്പ് വെള്ളത്തേക്കാള്‍ മെച്ചമോ?

കുപ്പിവെള്ളം കുടിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിനു മാത്രമല്ല പ്ലാസ്റ്റിക് വ്യാപനത്തിലൂടെ ഭൂമിക്കും ഹാനികരം

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പായ്‌ക്കേജ്ഡ് പാനീയം കുടിവെള്ളം തന്നെയാണ്. കുപ്പിയില്‍ വരുന്ന പഴച്ചാറുകളേക്കാളും നുരയുന്ന ശീതളപാനീയങ്ങളേക്കാളും വളരെയധികം കുപ്പിവെള്ളം വില്‍ക്കപ്പെടുന്നു. 2013-ല്‍ ബ്രിട്ടണില്‍ 2.4 ബില്യണ്‍ ലിറ്റര്‍ കുപ്പിവെള്ളമാണ് നാട്ടുകാര്‍ കുടിച്ചു തീര്‍ത്തത്. അടുത്ത വര്‍ഷം അത് 2.6 ബില്യണ്‍ ലിറ്ററായി. പൈപ്പില്‍ നിന്ന് സൗജന്യമായി കിട്ടുന്ന അതേ കുടിവെള്ളം തന്നെയാണ് വില കൊടുത്തു വാങ്ങുന്നതെന്നോര്‍ക്കണം. അതും, 500- 1000 മടങ്ങ് വരെ വില കൊടുത്ത്.

കുപ്പിവെള്ളത്തില്‍ ഗണ്യമായ തോതില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നതു സത്യമാണ്. അര ലിറ്റര്‍ കുപ്പിവെള്ളത്തില്‍ 82.8 ഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന പ്രവണത കൂടിവരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത് അത്രയ്ക്കങ്ങ് അവഗണിക്കാനാകില്ല

കുപ്പിവെള്ളം അത്രയ്ക്ക് ആരോഗ്യദായകമാണോ, അതിനു പ്രത്യേക രുചിയുണ്ടോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉലെടുക്കുന്നതിവിടെയാണ്. ഇപ്പറഞ്ഞതൊന്നുമില്ലെങ്കിലും ഇതില്‍ ഗണ്യമായ തോതില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നതു സത്യമാണ്. അര ലിറ്റര്‍ കുപ്പിവെള്ളത്തില്‍ 82.8 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന പ്രവണത കൂടിവരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത് അത്രയ്ക്കങ്ങ് അവഗണിക്കാനാകില്ല.

മറ്റൊരു പ്രശ്‌നം വെള്ളം കുടിച്ചു കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളുടേതാണ്. പ്ലാസ്റ്റിക് കുപ്പികള്‍ പുനചംക്രമണം നടത്തുന്നതില്‍ മുമ്പത്തേക്കാള്‍ പുരോഗതി നേടിയിട്ടുണ്ടെന്നതു ശരി തന്നെ. എന്നാല്‍ യുഎസില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികളുടെ കാല്‍ ഭാഗം മാത്രമേ പുനചംക്രമണം ചെയ്‌തെടുക്കുന്നുള്ളൂ എന്ന വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ പണം മുടക്കി ഭൂമിയെ നശിപ്പിക്കുന്നതില്‍ നിന്നു പിന്മാറുന്നതാകും നല്ലത്. ഇതിന് കുപ്പിവെള്ളം വാങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്.

ലോകത്ത് പ്ലാസ്റ്റിക്കിന്റെ അളവ് 8.3 ബില്യണ്‍ ടണ്ണായെന്ന് യുഎസിലെ ഒരു പറ്റം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. വെറും 65 വര്‍ഷം കൊണ്ടാണ് ഇത്രയും പ്ലാസ്റ്റിക്ക് ഉണ്ടായിരിക്കുന്നതെന്നോര്‍ക്കണം. പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദോഷവശം ഉപയോഗിക്കുന്നത്ര എളുപ്പത്തില്‍ അത് ജീര്‍ണ്ണിക്കില്ലെന്നതാണ്. കുറഞ്ഞ സമയത്തെ ഉപയോഗമേ അതിനുള്ളൂ. 750 മില്ലീലിറ്ററോ ഒരു ലിറ്ററോ വരുന്ന കുപ്പിവെള്ളം കുടിച്ചു തീരാന്‍ എത്ര സമയമെടുക്കും എന്നു നോക്കിയാല്‍ മതി. ബാക്കിയാകുന്ന പ്ലാസ്റ്റിക് കുപ്പി ഭൂമിക്കു ഭാരമാകുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇത് നശിക്കാതെ കിടക്കും.

ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്ലാസിറ്റിക്കിന്റെ 70 ശതമാനവും പുറന്തള്ളപ്പെടുകയാണ്. ഇങ്ങനെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഏറിയ പങ്കും ഭൂമിയില്‍ വീണു കിടക്കുന്നു. വലിയൊരു പങ്ക് കടലിലേക്കും പോകുന്നു. ഭൂമി ഒരു പ്ലാസ്റ്റിക് ഗ്രഹമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ലോകത്തില്ല നമുക്കു ജീവിക്കേണ്ടതെങ്കില്‍ പല വസ്തുക്കളും ഉപയോഗിക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണം, അതില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഏറെ പ്രാധാന്യം വഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ പ്രവര്‍ത്തനങ്ങള്‍ കൂടി വരുന്നുണ്ടെന്നതു ശരിയാണ്. ജീര്‍ണിക്കുന്ന പ്ലാസ്റ്റിക്കിനു പകരം വെക്കാവുന്ന വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്ലാസ്റ്റിക് ഉണ്ടാക്കാനുള്ള കുറഞ്ഞ ചെലവാണ് ഇവ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണം. ഓരോ വര്‍ഷവും എട്ടു മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടലില്‍ തള്ളുന്നത്. ഇതില്‍ വലിയപങ്ക് കുടിവെള്ള, ശീതളപാനീയ കുപ്പികളാണ്. മല്‍സ്യങ്ങളിലൂടെയും മറ്റു സമുദ്രവിഭവങ്ങളിലൂടെയും ഭക്ഷ്യശൃംഖലയിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യം കടന്നു വരുന്നു. സൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങള്‍ ജലജീവികള്‍ അകത്താക്കുന്നതാണ് കാരണം.

മനുഷ്യന്റെ ആരോഗ്യത്തെപ്പോലും ഭാവിയില്‍ വലിയ തോതില്‍ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗശേഷം വലിച്ചെറിയുന്നത് ഒഴിവാക്കണം. കുടിവെള്ളക്കുപ്പികള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ചൂടുവെള്ളം നിറച്ചു കുടിക്കുന്നത് അസുഖങ്ങള്‍ വരുത്തി വെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിന് മാറ്റം വരുത്തുകയാണു വേണ്ടത്.

പ്ലാസ്റ്റിക് കുപ്പികളടക്കം പുനചംക്രമണം ചെയ്തു പുനരുപയോഗത്തിനു സന്നദ്ധമാക്കുകയാണ് പോംവഴി. പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കുമ്പോള്‍ത്തന്നെ പുനരുപയോഗിക്കാനുള്ളവയാണെന്ന് കണ്ട് വേണം പ്രവര്‍ത്തിക്കാന്‍. അങ്ങനെയെങ്കില്‍ ഒരുപാട് തവണ പുനരുപയോഗിക്കാനാകും. ഒരു പ്ലാസ്റ്റിക് കുപ്പി 20 തവണ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റാം. ഇത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നത് വലിയ തോതില്‍ കുറയ്ക്കും. പ്ലാസ്റ്റിക്കിന്റെ 90 ശതമാനവും പുനരുപയോഗിക്കാനാകുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴുൂള്ള 800 മില്യണ്‍ ടണ്ണില്‍ 600 മില്യണ്‍ ടണ്ണാക്കി മാറ്റാന്‍ സാധിക്കും.

പരിഹാരം

കുപ്പിവെള്ളം വാങ്ങിക്കൂട്ടി ഭൂമിയെ പ്ലാസ്റ്റിക് ഗ്രഹമാക്കുന്നത് തടയാനുള്ള ലളിതമാര്‍ഗം അത് വാങ്ങുന്നത് അവസാനിപ്പിക്കുകയാണ്. കുപ്പിവെള്ളം ആരോഗ്യത്തിന് ഗുണകരമാകുമെന്നതിലേക്കു നയിക്കുന്ന ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ഇത് പൈപ്പ് വെള്ളത്തേക്കാള്‍ അരക്ഷിതവുമാണ്. പൈപ്പിലൂടെ വരുന്ന വെള്ളത്തില്‍ മൂന്നില്‍ രണ്ടും ഉപരിതല ജലാശയങ്ങളായ അണക്കെട്ടുകള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയവയില്‍ നിന്നെത്തുന്നതാണ്.

ഗാര്‍ഹിക ജലവിതരണത്തിനെത്തുന്ന സാംപിളുകളില്‍ 99.97 ശതമാനവും കണിശമായി പരിശോധിച്ച ശേഷമാണ് വിതരണാനുമതി നല്‍കുന്നത്. പൈപ്പ് വെള്ളത്തിലെ ക്ലോറിന്‍ ബാക്റ്റീരിയയെ പ്രതിരോധിക്കും. പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ ചുവ ഉണ്ടെങ്കില്‍ത്തന്നെ അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ആ രുചി മാറും

ബാക്കിയാകട്ടെ ഭൂഗര്‍ഭജലവും. മഴയില്‍ നിന്നും ഭൗമഘടനയുടെ രൂപാന്തരത്തില്‍ നിന്നും ഭൂമിക്കടിയില്‍ ഊറുന്ന ജലമാണിത്. ഇത് വെറുതെ പൈപ്പ് വഴി വരുന്നതല്ല താനും. കര്‍ശന മാനദണ്ഡങ്ങളനുച്ച് ശുദ്ധീകരണപ്രവര്‍ത്തനത്തിനു ശേഷം മാത്രമാണ് അവ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളിലേക്കു വിടുന്നത്. പൈപ്പ് വെള്ളം കുപ്പിവെള്ളത്തേക്കാള്‍ സുരക്ഷിതമാണെന്ന് ഹൈഡ്രോ ജിയോകെമിസ്റ്റായ പ്രൊഫ. പോള്‍ യംഗര്‍ അഭിപ്രായപ്പെടുന്നു.

ജലവിതരണച്ചുമതല വഹിക്കുന്ന കുടിവെള്ള വിതരണ ഇന്‍സ്‌പെക്റ്ററേറ്റ് ആണ് കര്‍ശന മാനദണ്ഡം പാലിച്ച് ജലം ശുദ്ധീകരിച്ച് ഗാര്‍ഹിക കണക്ഷനുകളിലേക്ക് അയയ്ക്കുന്നത്. സാംപിളുകളില്‍ 99.97 ശതമാനവും കണിശമായി പരിശോധിച്ച ശേഷമാണ് വിതരണാനുമതി നല്‍കുന്നത്. അതേസമയം, കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെ മേല്‍നോട്ട ചുമതല, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്.

പൈപ്പ് വെള്ളത്തിലെ ക്ലോറിന്‍ ബാക്റ്റീരിയയെ പ്രതിരോധിക്കും. പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ ചുവ ഉണ്ടെങ്കില്‍ത്തന്നെ അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ആ രുചി മാറും. പൈപ്പ് വെള്ളത്തില്‍ ഹോര്‍മോണ്‍ അസംതുലനത്തിനു കാരണമാകുന്ന ഈസ്‌ട്രൊജന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് വൃക്കരോഗത്തിനു കാരണമാകുമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ യംഗര്‍ തള്ളിക്കളയുന്നു. ജലസേചനത്തിനു മുമ്പായി മലിനജലം ശുദ്ധീകരിക്കുന്നതോടെ അത് പ്രകൃതിദത്ത ശുദ്ധജലത്തിനു തുല്യമാകുന്നുവെന്നും അതില്‍ ഈസ്‌ട്രൊജനുകളുടെ സാന്നിധ്യം ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നു.

ഇവ തമ്മിലുള്ള ഒരു താരതമ്യപഠനം ബെല്‍ഫാസ്റ്റ് എന്ന സ്ഥലത്തുവെച്ച് നടത്തിയിരുന്നു. ആയിരം പേരോട് പൈപ്പ് വെള്ളവും കുപ്പിവെള്ളവും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതാണ് കൂടുതല്‍ നൈര്‍മല്യവും ശുദ്ധവും നവോന്മേഷദായകവുമായി തോന്നുന്നതെന്നു പറയാനും ആവശ്യപ്പെട്ടു. കുപ്പിവെള്ളവും കിണറില്‍ നിന്നും അരുവിയില്‍ നിന്നും എടുക്കുന്നത് തന്നെ. മാത്രമല്ല അതു ശുദ്ധീകരിക്കാറുമുണ്ട്. ഇരുമ്പിന്റെ അംശം പൂര്‍ണമായും നീക്കുന്നതു പോലുള്ള കാര്യങ്ങളാണ് അതില്‍ ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി ചെയ്യുന്നത്.

കുപ്പിവെള്ളത്തിന്റെ വിജയത്തിനു കാരണം ബുദ്ധിപരമായ വിപണനവും ആവര്‍ത്തിച്ചുപയോഗിക്കാവുന്ന ചില്ലുകുപ്പികള്‍ക്കു പകരം വെള്ളം നിറയ്ക്കാന്‍ പ്ലാസ്റ്റിക് കുപ്പി കിട്ടുമല്ലോ എന്നോര്‍ത്തുള്ള ആളുകളുടെ മടിയുമാണ്. കുപ്പിവെള്ളമുപേക്ഷിച്ച് പൈപ്പ് വെള്ളം കുടിക്കുന്നതു ശീലിച്ചാല്‍ മറ്റൊരു തരത്തിലുമുള്ള അരിക്കലിന്റെയും ആവശ്യമില്ലെന്ന് യംഗര്‍ പറയുന്നു. അങ്ങനെ കുടിവെള്ളത്തിന്റെ പേരിലുള്ള കുപ്പിവെള്ള കമ്പനികളുടെ തട്ടിപ്പ് അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Comments

comments

Categories: FK News, Life, Slider