ആഗോള പിസി വിപണിയില്‍ ഒന്നാം സ്ഥാനം നേടി എച്ച്പി

ആഗോള പിസി വിപണിയില്‍ ഒന്നാം സ്ഥാനം നേടി എച്ച്പി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ കണക്കനുസരിച്ച് ആഗോള പിസി വിപണിയില്‍ എച്ച്പി ആധിപത്യം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. വിപണി വിശകലന സ്ഥാപനമായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ട് പ്രകാരം 22.5 ശതമാനം വിപണി വിഹിതവുമായിട്ടാണ് ഈ മേഖലയില്‍ എച്ച്പി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ് ഉള്‍പ്പെടെയുള്ള വിപണികളില്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തേക്കാള്‍ 6.6 ശതമാനം വളര്‍ച്ചയാണ് എച്ച്പി കൈവരിച്ചത്. ഹോംങ്കോംഗ് ആസ്ഥാനമായ ലെനൊവൊയും(22 % വിപണി വിഹിതം), ഡെല്ലുമാണ്(15.2 %) പിസി വിപണിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ആഗോളതലത്തില്‍ നാലാം പാദത്തില്‍ 71.6 ദശലക്ഷം യൂണിറ്റ് പിസി ഷിപ്പ്‌മെന്റുകളാണ് നടന്നത്. തൊട്ടു മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ രണ്ടു ശതമാനം കുറവാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഷ്യ-പസഫിക്, ജപ്പാന്‍, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പിസി ഷിപ്പ്‌മെന്റില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ യൂറോപ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഷിപ്പ്‌മെന്റ് കുറഞ്ഞിട്ടുണ്ടെന്ന് ഗാര്‍ട്‌നര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

Comments

comments

Categories: FK News, World