ഹോണ്ട മോഡലുകളുടെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ഹോണ്ട മോഡലുകളുടെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

സിറ്റി 20-ാം ആനിവേഴ്‌സറി എഡിഷന്‍, അമേസ് പ്രൈഡ് എഡിഷന്‍, ഡബ്ല്യുആര്‍-വി എഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : സിറ്റി, അമേസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ സ്‌പെഷന്‍ എഡിഷന്‍ പുറത്തിറക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ഹോണ്ട സിറ്റി 20-ാം ആനിവേഴ്‌സറി എഡിഷന്‍, അമേസ് പ്രൈഡ് എഡിഷന്‍, ഡബ്ല്യുആര്‍-വി എഡ്ജ് എഡിഷന്‍ എന്നിങ്ങനെ സ്‌പെഷല്‍ പേരുകളും ഹോണ്ട നല്‍കി.

ഇന്ത്യന്‍ വിപണിയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വിജയാഹ്ലാദം എന്ന നിലയിലാണ് ഹോണ്ട സിറ്റിയുടെ ഇരുപതാം ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സിറ്റിയുടെ അപ്പീല്‍ ഒന്നുകൂടി വര്‍ധിപ്പിക്കുംവിധം എക്സ്റ്റീരിയര്‍ പാക്കേജ് നല്‍കിയിരിക്കുന്നു. ഇസഡ്എക്‌സ് വേരിയന്റില്‍ മാത്രമേ ഇരുപതാം ആനിവേഴ്‌സറി എഡിഷന്‍ ലഭിക്കൂ. പെട്രോള്‍ സിവിടി വേരിയന്റിന് 13.74 ലക്ഷം രൂപയും ഡീസല്‍ എംടി വേരിയന്റിന് 13.82 ലക്ഷം രൂപയുമാണ് വില.

നാവിഗേഷന്‍ സഹിതം 17.7 സെമീ ഇന്‍ഫോടെയ്‌ന്‍െമന്റ് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ അമേസ് പ്രൈഡ് എഡിഷന്റെ സവിശേഷതകളാണ്. മോഡലിന്റെ എസ്(ഒ) വേരിയന്റിലാണ് ഈ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നത്. പെട്രോള്‍ വേരിയന്റിന് 6.29 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 7.38 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഗണ്‍മെറ്റലില്‍ തീര്‍ത്ത മള്‍ട്ടി-സ്‌പോക് അലോയ് വീലുകള്‍, ഐആര്‍വിഎം (ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍) ഡിസ്‌പ്ലേ സഹിതം റിയര്‍ കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ ഹോണ്ട ഡബ്ല്യുആര്‍-വി എഡ്ജ് എഡിഷന്റെ സവിശേഷതകളാണ്. എസ് വേരിയന്റില്‍ മാത്രമേ ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ലഭിക്കൂ. പെട്രോള്‍ വേരിയന്റിന് 8.01 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 9.04 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

 

Comments

comments

Categories: Auto, FK News
Tags: cars, Honda

Related Articles