ഹെല്‍ത്ത്അഷ്വര്‍ 15 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ഹെല്‍ത്ത്അഷ്വര്‍ 15 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഡോക്റ്റര്‍- ഡയഗ്നോനിസ്റ്റിക് സെന്റര്‍ ശൃംഖല, വിതരണം, ബിസിനസ് വികസനം, സാങ്കേതികവിദ്യ നിര്‍മാണം എന്നിവ ശക്തിപ്പെടുത്താന്‍ തുക വിനിയോഗിക്കും

മുംബൈ : ആരോഗ്യപരിരക്ഷാ കമ്പനിയായ ഹെല്‍ത്ത്അഷ്വര്‍ പുതിയ വിപണിയിലേക്ക് പ്രവേശിക്കാനും രാജ്യത്തുടനീളം പ്രൈമറി, പ്രതിരോധ സംരംക്ഷണ ശൃംഖല സ്ഥാപിക്കുന്നതിനായും 15 മില്ല്യണ്‍ ഡോളര്‍ (94 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. തെക്ക്- കിഴക്കന്‍ ഏഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ പോലുള്ള വിപണികളിലേക്ക് പ്രവേശിക്കുകയും ഈ രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയുമാണ് ഹെല്‍ത്ത്അഷ്വറിന്റെ ലക്ഷ്യം.

തുടക്കം മുതല്‍ ഇതുവരെ കമ്പനി 20 മില്ല്യണ്‍ ഡോളറിനടുത്ത് സമാഹരിച്ചിട്ടുണ്ട്. പുതിയ നിക്ഷേപ തുക ഉപയോഗിച്ച് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഡോക്റ്റര്‍- ഡയഗ്നോനിസ്റ്റിക് സെന്റര്‍ ശൃംഖല, വിതരണം, ബിസിനസ് വികസനം, സാങ്കേതികവിദ്യ നിര്‍മാണം എന്നിവ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹെല്‍ത്ത്അഷ്വര്‍.

1,000 നഗരങ്ങളിലായി ഹെല്‍ത്ത്അഷ്വറിന് 2,500 പ്രൈമറി ഹെല്‍ത്ത് കെയര്‍ ശൃംഖലയുണ്ട്. ആഗോള വിപണിയിലേക്ക് കടക്കുന്നതിന് മുന്‍പ് നടപ്പുവര്‍ഷം ഈ കേന്ദ്രങ്ങള്‍ ഏകീകരിക്കാനാണ് കമ്പനിയുടെ പദ്ധതി

മെഡിക്കല്‍ ചെലവുകള്‍ രാജ്യത്ത് വളരെ കൂടുതലാണ്. അതിനാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാകുമെന്ന് ഹെല്‍ത്ത്അഷ്വര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും സ്ഥാപകനുമായ വരുണ്‍ ഗേര പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ രോഗനിവാരണം ആദ്യഘട്ടത്തിലാണ്. ഹെല്‍ത്ത്അഷ്വര്‍ ഈ വിപണിയിലേക്ക് പ്രവേശിക്കുന്നതുവരെ മതിയായ ഗുണഫലങ്ങളുള്ള കേന്ദ്രങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല. ഈ വിഭാഗത്തിലെ അന്തരം മാറ്റി പരമാവധി ആളുകള്‍ക്ക് ദൈനംദിന ആരോഗ്യ സംരക്ഷണാവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായവ കമ്പനി ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിക്ഷേപത്തിലൂടെ 2020 നകം 2.5 മില്ല്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഈ പ്ലാറ്റ്‌ഫോമിന് ഒരു ദശലക്ഷത്തിനടുത്ത് ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി കമ്പനി ലാഭത്തിലുമാണെന്ന് ഗെര സൂചിപ്പിച്ചു.

1,000 നഗരങ്ങളിലായി ഹെല്‍ത്ത്അഷ്വറിന് 2,500 പ്രൈമറി ഹെല്‍ത്ത് കെയര്‍ ശൃംഖലയുണ്ട്. ആഗോള വിപണിയിലേക്ക് കടക്കുന്നതിന് മുന്‍പ് നടപ്പുവര്‍ഷം ഈ കേന്ദ്രങ്ങള്‍ ഏകീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്‍ഷുറന്‍സ് വിഭാഗത്തിലെ വലിയ കമ്പനികളായ കാള്‍സ്‌ബെര്‍ഗ്, റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ്, മാര്‍ഷ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയുമായി ഹെല്‍ത്ത്അഷ്വര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

 

Comments

comments

Categories: FK News, Life