ഹോട്ടലുകള്‍ക്കിത് നല്ല കാലം

ഹോട്ടലുകള്‍ക്കിത് നല്ല കാലം

ഡിസംബറില്‍ ഹോട്ടല്‍ ഒക്കുപ്പന്‍സി നിരക്ക് 2004ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

അബുദാബി: 2004 ന് ശേഷം അബുദാബിയുടെ ഹോട്ടല്‍ രംഗത്തുണ്ടായ ഏറ്റവും വലിയ കുതിപ്പ് 2017 ഡിസംബറില്‍. ഈ മാസത്തെ ഹോട്ടല്‍ ഒക്കുപ്പന്‍സി നിരക്കില്‍ വന്‍ കുതിപ്പാണ്ടുണ്ടായതെന്നാണ് കണക്കുകള്‍. എട്ട് ശതമാനം വര്‍ധനയോടെ ഒക്കുപ്പന്‍സി നിരക്ക് 79.4 ശതമാനത്തിലെത്തി.

ആവശ്യകതയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശരശരി ദിവസ നിരക്ക് 2.1 ശതമാനം കൂടി 496 എഇഡിയിലെത്തി. അവൈലബിള്‍ റൂം വരുമാനത്തില്‍ 10.2 ശതമാനമാണ് വര്‍ധന വന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ കോണ്‍ഗ്രസ് കാരണമാണ് ഹോട്ടല്‍ റൂമുകള്‍ക്ക് ഡിമാന്‍ഡ് ഏറിയതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia, FK News, World