സിബിഎ കാപ്പിറ്റല്‍ എജുടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപിക്കും

സിബിഎ കാപ്പിറ്റല്‍ എജുടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി : മൈക്കിള്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്റെ പിന്തുണയുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ (വിസി) ഫണ്ടായ സിബിഎ കാപ്പിറ്റല്‍ എജുടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസം, നൈപുണ്യ പരിഹാര മാര്‍ഗ്ഗം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനികളെ ശക്തിപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം കമ്പനി സമാഹരിച്ചിട്ടുണ്ട്.

എജുടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രീ- സിരീസ് എ, സിരീസ്- എ, സിരീസ്- ബി ഓഹരി റൗണ്ടുകളെ സഹായിക്കുന്നതിനായി സിബിഎ കാപ്പിറ്റലിന്റെ പ്രാരംഭഘട്ട എജുക്കേഷന്‍ ഫണ്ടായ എജുക്കേഷന്‍ കാറ്റലിസ്റ്റ് ഫണ്ട് (ഇസിഎഫ് ) പദ്ധതിയിടുന്നുണ്ട്. വ്യക്തികളെയും പ്രൊഫഷണലുകളെയും പഠിപ്പിക്കുന്നതിനും നൈപുണ്യം സഹായള്‍ക്കുമായി 15 സംരംഭകരെ പിന്തുണയ്ക്കാനുള്ള ശ്രമത്തിലാണ് ഇസിഎഫ്.

സാങ്കേതികവിദ്യ പരിഹാരമാര്‍ഗങ്ങള്‍ ശരിയായി വിനിയോഗിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ പരിവര്‍ത്തനം സാധ്യമാക്കാനാകുമെന്ന് ഇസിഎഫ് മാനേജിംഗ് പാര്‍ട്‌നര്‍ വിശാല്‍ ഭരത് പറഞ്ഞു. എല്ലാ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗിന്റെയും ഒരുഭാഗം മാത്രമാണ് വിദ്യാഭ്യാസ മേഖലയിലേക്ക് പോകുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മേഖലയിലെ നിക്ഷേപം വളരെ വലുതാണ്. 10 വര്‍ഷത്തെ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക തിരിച്ചടവുകളെക്കുറിച്ച് മാത്രമല്ല കമ്പനി വ്യക്തമാക്കുന്നത്. മറിച്ച്, ഇന്ത്യയുടെ മുഴുവന്‍ വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ സ്വാധീനിച്ചുകൊണ്ട് സമൂഹത്തില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ഭരത് കൂട്ടിച്ചേര്‍ത്തു.

സെബി എഐഎഫ് രണ്ടാം വിഭാഗത്തിന്റെ അധികാരപരിധിയില്‍ രജിസ്റ്റര്‍ ചെയ്ത 100 കോടി രൂപയാണ് ഇസിഎഫ്. വിദ്യാഭ്യാസ മേഖലയിലെ അമേരിക്ക ആസ്ഥാനമാക്കിയ അന്താരാഷ്ട്ര നിക്ഷേപകരായ മൈക്കിള്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍, ഗ്രെ മാറ്റേഴ്‌സ് കാപ്പിറ്റല്‍ ഉള്‍പ്പെടെയുള്ളവരാണ് ഇസിഎഫിന്റെ നിക്ഷേപകര്‍.

Comments

comments