ബുര്‍ജി സബ 2019ല്‍ ലോഞ്ച് ചെയ്യും

ബുര്‍ജി സബ 2019ല്‍ ലോഞ്ച് ചെയ്യും

ആര്‍എസ്ജി പ്രോപ്പര്‍ട്ടീസാണ് ദുബായിലെ പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതി വികസിപ്പിക്കുന്നത്

ദുബായ്: ദുബായിലെ ജുമയ്‌റ വില്ലേജ് സര്‍ക്കിളില്‍ ഉയരുന്ന പുതിയ റെസിഡന്‍ഷ്യല്‍ ടവര്‍ 2019 ആദ്യം ലോഞ്ച് ചെയ്യും. 19 നിലകളുള്ളതാണ് ഈ റെസിഡന്‍ഷ്യല്‍ ടവര്‍. ആര്‍എസ്ജി പ്രോപ്പര്‍ട്ടീസാണ് ദുബായിലെ പുതിയ റെസിഡന്‍ഷ്യല്‍ പദ്ധതി വികസിപ്പിക്കുന്നത്.

സ്റ്റുഡിയോ ഫഌറ്റുകള്‍, വണ്‍, ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ബുര്‍ജിലുണ്ടാകും. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്ജിക്ക് പശ്ചിമ ഏഷ്യ, യുഎസ്, സൗത്ത് ഏഷ്യ തുടങ്ങിയിടങ്ങളില്‍ സാന്നിധ്യമുണ്ട്‌

പദ്ധതിക്കായുള്ള എല്ലാ ഫൗണ്ടേഷന്‍ ജോലികളും തീര്‍ന്നുവെന്നും ബുര്‍ജ് സര്‍ബയുടെ അടുത്തഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 3,400 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റിലും 640 ടണ്‍ സ്റ്റീലിലുമാണ് ഫൗണ്ടേഷന്‍ പടുത്തിരിക്കുന്നത്. അല്‍ അസ്രി എന്‍ജിനീയറിംഗ് കണ്‍ട്ടന്റും ടീം എന്‍ജിനീയറഇംഗ് എന്റര്‍പ്രൈസസും ചേര്‍ന്നാണ് പദ്ധതിയുടെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ നോക്കുന്നതെന്ന് ആര്‍എസ്ജി പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പദ്ധതി ലോഞ്ച് ചെയ്‌തേക്കും.

സ്റ്റുഡിയോ ഫഌറ്റുകള്‍, വണ്‍, ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ബുര്‍ജിലുണ്ടാകും. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്ജിക്ക് പശ്ചിമ ഏഷ്യ, യുഎസ്, സൗത്ത് ഏഷ്യ തുടങ്ങിയിടങ്ങളില്‍ സാന്നിധ്യമുണ്ട്.

Comments

comments

Categories: Arabia, FK News, World

Related Articles