പുതിയ രണ്ട് നിറങ്ങളില്‍ ബജാജ് ഡോമിനര്‍

പുതിയ രണ്ട് നിറങ്ങളില്‍ ബജാജ് ഡോമിനര്‍

മാറ്റ് ബ്ലാക്ക് കൂടാതെ കാന്യണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ നിറങ്ങളില്‍ ബജാജ് ഓട്ടോയുടെ ഫഌഗ്ഷിപ്പ് ബൈക്ക് ലഭിക്കും

ന്യൂഡെല്‍ഹി : രണ്ട് പുതിയ പെയിന്റ് സ്‌കീമുകളില്‍ 2018 ബജാജ് ഡോമിനര്‍ അവതരിപ്പിച്ചു. നിലവിലെ മാറ്റ് ബ്ലാക്ക് കൂടാതെ കാന്യണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ നിറങ്ങളില്‍ ബജാജ് ഓട്ടോയുടെ ഫഌഗ്ഷിപ്പ് ബൈക്ക് ഇനി ലഭിക്കും. പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് കൂട്ടായി അലോയ് വീലുകള്‍ക്ക് സ്വര്‍ണ്ണ വര്‍ണ്ണം നല്‍കിയിട്ടുണ്ട്. പുതിയ ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ കൂടെയാണ് പരിഷ്‌കരിച്ച ഡോമിനര്‍ അവതരിപ്പിച്ചത്. 2018 ബജാജ് ഡോമിനര്‍ ബൈക്കിന് നിലവിലെ വില നല്‍കിയാല്‍ മതി. 1.42 ലക്ഷം രൂപ മുതല്‍ (ഡെല്‍ഹി എക്‌സ് ഷോറൂം വില).

അതേസമയം നിലവിലെ വൈറ്റ്, പ്ലം കളര്‍ ഓപ്ഷനുകള്‍ ബജാജ് ഡോമിനര്‍ നിരയില്‍നിന്ന് ഒഴിവാക്കി. മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 34.5 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കും നല്‍കി. എബിഎസ് ഓപ്ഷണലാണ്.

സമഗ്രമായി പരിഷ്‌കരിച്ച 2018 അവഞ്ചര്‍ ക്രൂസ് 220, അവഞ്ചര്‍ സ്ട്രീറ്റ് 220 ക്രൂസറുകളും ബജാജ് ഓട്ടോ അവതരിപ്പിച്ചു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതിയ ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബോഡി ഗ്രാഫിക്‌സ് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ക്രൂസറുകളില്‍ കാണാം. കുറേക്കൂടി കംഫര്‍ട്ട് ലഭിക്കുന്നതിന് റിയര്‍ സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചതായും ബജാജ് അറിയിച്ചു. അതേസമയം പുതിയ അവഞ്ചര്‍ 220 ബൈക്കുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല.

2018 അവഞ്ചര്‍ ക്രൂസ് 220, അവഞ്ചര്‍ സ്ട്രീറ്റ് 220 അവതരിപ്പിച്ചു. ബജാജ് വി12, വി15 ബൈക്കുകളും എല്‍ഇഡി ഡിആര്‍എല്‍ നല്‍കി ബജാജ് പ്ലാറ്റിനയും പരിഷ്‌കരിച്ചു

ബജാജ് പ്ലാറ്റിന പരിഷ്‌കരിക്കാനും ബജാജ് ഓട്ടോക്ക് സന്‍മനസ്സ് തോന്നി. പ്ലാറ്റിനയില്‍ ഇപ്പോള്‍ എല്‍ഇഡി ഡിആര്‍എല്‍ കാണാം. 8.10 ബിഎച്ച്പി, 8.6 എന്‍എം പുറപ്പെടുവിക്കുന്ന 102 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പ്ലാറ്റിനയെ മുന്നോട്ടുനയിക്കുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി പ്രവര്‍ത്തിക്കുന്നു. 2018 വര്‍ഷത്തേക്കായി ബജാജ് വി12, വി15 ബൈക്കുകളും ചെറുതായി പരിഷ്‌കരിച്ചു. സ്‌പെസിഫിക്കേഷനുകളില്‍ മാറ്റമില്ല. 149 സിസി എന്‍ജിന്‍ 11.8 ബിഎച്ച്പി കരുത്തും 13 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. കഫേ റേസര്‍ കൗളിന് പകരം ഇപ്പോള്‍ റിയര്‍ സീറ്റ് സ്റ്റാന്‍ഡേഡായി ലഭിക്കും. ബൈക്കുകളുടെ വിലയില്‍ മാറ്റമില്ല.

Comments

comments

Categories: Auto