ആയുര്‍വേദിക് സ്റ്റാര്‍ട്ടപ്പായ കിവ ഫണ്ട് സമാഹരിച്ചു

ആയുര്‍വേദിക് സ്റ്റാര്‍ട്ടപ്പായ കിവ ഫണ്ട് സമാഹരിച്ചു

ഗുരുഗ്രാം : ആയുര്‍വേദിക് സ്റ്റാര്‍ട്ടപ്പായ കിവ സൊമാറ്റോയുടെ സഹസ്ഥാപകനടക്കമുള്ളവരില്‍ നിന്നും നിക്ഷേപം സമാഹരിച്ചു. നിക്ഷേപ തുക കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സൊമാറ്റോയുടെ സഹസ്ഥാപകന്‍ പങ്കജ് ഛദ്ദ, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ രാജേഷ് സൂദ്, മാക്‌സ് ഹെല്‍ത്ത്‌കെയറിന്റെ സിഇഒയായ രജിത് മെഹ്ത, വാര്‍ഡ് ഫെറി ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ വിനീത് മിതേര എന്നിവര്‍ നിക്ഷേകരില്‍ പ്രമുഖരാണ്.

പുതിയ ഉല്‍പ്പന്ന വികസനം, ബ്രാന്‍ഡ് നിര്‍മാണം, മുംബൈ- ബെംഗളൂരു വിപണികളിലേക്കുള്ള വിപുലീകരണം എന്നിവയ്ക്കായി നിക്ഷേപം വിനിയോഗിക്കാനാണ് കിവയുടെ പദ്ധതി. ശലഭ് ഗുപ്ത സ്ഥാപിച്ച കിവ ആയുര്‍വേദിക് ഉല്‍പ്പന്നങ്ങള്‍ ദ്രുതഗതിയില്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന കമ്പനിയാണ്. ആയുര്‍വേദ 2.0 എന്ന പേരില്‍ രുചിയേറിയ ആയുര്‍വേദിക് ഷോട്ട് കിവ വിപണിയിലെത്തിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ റെഡി-ടു- ഡ്രിങ്ക് ആയുര്‍വേദിക് ഉല്‍പ്പന്നമാണിത്. നിലവില്‍ ആയുര്‍വേദിക് ബാറുകളും മിഠായികളും പുറത്തിറക്കാനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ കമ്പനി. അതിവേഗം വളര്‍ച്ച നേടുന്ന ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ 40- 50,000 കോടി രൂപയുടെ വിപണി മൂല്യം കിവയ്ക്കുണ്ട്. ഡാബര്‍, പതഞ്ജലി, ഇമാമി എന്നിവയാണ് ഈ മേഖലയിലെ മറ്റു പ്രമുഖ കമ്പനികള്‍.

നിലവിലെ ആയുര്‍വേദ ഉപഭോക്താക്കളെ മാത്രമല്ല കിവ ലക്ഷ്യം വെക്കുക്കുന്നത്. അതുകൊണ്ടുതന്നെ അതിവിപുലമായ വളര്‍ച്ചാ സാധ്യതയും കമ്പനിക്കുണ്ട്. കമ്പനിയുടെ നൂതന ഉല്‍പ്പന്നങ്ങളിലൂടെ ആയുര്‍വേദത്തെക്കുറിച്ചുള്ള അറിവ് വിപുലമാക്കാന്‍ സാധിച്ചതിനൊപ്പം കിവയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതിനുള്ള സാധ്യതകളുണ്ടെന്നും ശലഭ് ഗുപ്ത പറഞ്ഞു.

2016 ഓഗസ്റ്റില്‍ ഗുരുഗ്രാമില്‍ രണ്ട് സ്‌റ്റോറുകളിലായ പ്രവര്‍ത്തനം തുടങ്ങിയ കിവയ്ക്ക് നിലവില്‍ 150ലധികം സ്റ്റോറുകളുണ്ട്. കൂടാതെ എല്ലാ ശൃംഖലകളിലൂടെയും ഓണ്‍ലൈന്‍ സാന്നിധ്യവുമുണ്ട്. ഏഴ് വ്യത്യസ്ത ആയുര്‍വേദിക് ഷോട്ടുകള്‍ കമ്പനിയുടെ ഉല്‍പ്പന്ന വിഭാഗത്തിലുണ്ട്.

 

Comments

comments

Categories: FK News, Life

Related Articles