അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത; പ്രതിവര്‍ഷം 55,000 പേര്‍ക്ക് കൂടി ഗ്രീന്‍കാര്‍ഡുകള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടു

അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത; പ്രതിവര്‍ഷം 55,000 പേര്‍ക്ക് കൂടി ഗ്രീന്‍കാര്‍ഡുകള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പൗരത്വം നേടി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കപ്പെട്ടു. നിലവില്‍ പ്രതിവര്‍ഷം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം 1,20,000 ല്‍ നിന്ന് 1,75,000 ആയി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ഹോംലാന്റ് സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ മൈക്കല്‍ മക്കോളടക്കം 4 അംഗങ്ങള്‍ ചേര്‍ന്നാണ് ബില്‍ കൊണ്ടു വന്നിരിക്കുന്നത്. ബില്ലിന് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുമുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചാല്‍ പ്രതിവര്‍ഷം 55,000 ആളുകള്‍ക്ക് കൂടി പ്രതിവര്‍ഷം ഗ്രീന്‍കാര്‍ഡുകള്‍ ലഭിക്കും. താത്കാലിക താമസാനുമതിയായ എച്ച്1ബി വിസയില്‍ അമേരിക്കയിലെത്തി ഗ്രീന്‍ കാര്‍ഡുകള്‍ക്ക്് അപേക്ഷിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബില്ലെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ ഇന്ത്യക്കാരാണ് ഗ്രീന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

Comments

comments

Categories: FK News, Politics, World