സമൂഹശൃംഖലകളെ പരിശോധിക്കുമ്പോള്‍

സമൂഹശൃംഖലകളെ പരിശോധിക്കുമ്പോള്‍

സമൂഹമാധ്യമങ്ങളിലെ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇത് ഒരുപാട് ധാര്‍മികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു

ശക്തമായ കംപ്യൂട്ടിംഗ് ദൃശ്യവല്‍ക്കരണ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലെ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇത് ഒരുപാട് ധാര്‍മികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പലപ്പോഴും ഇവ നിലവിലുള്ള പെരുമാറ്റസംഹിതകളെയും കാര്യനിര്‍വഹണ ചട്ടക്കൂടുകളെയും ഉല്ലംഘിക്കുന്നവയായിരിക്കും. വലിയ വിവരകൈമാറ്റ വേദികള്‍, ശൃംഖലയിലെ അംഗങ്ങളുടെ സജീവപങ്കാളിത്തം, കൂട്ടായ ജാഗ്രതാബോധം, ആരോഗ്യകാര്യങ്ങളില്‍ നെറ്റ്‌വര്‍ക്കിംഗ് വരുത്തുന്ന സ്വാധീനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടം തുടങ്ങി പരിഹാരം തേടുന്ന നിരവധി ചോദ്യങ്ങളുണ്ട്.

സാമൂഹ്യശൃംഖലകളെക്കുറിച്ച് പറയുമ്പോള്‍

സാമൂഹ്യശൃംഖലകളെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പൊതുവേ നമ്മുടെ മനസില്‍ വരുന്നത് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ പോലുള്ള സമൂഹമാധ്യമങ്ങളാണ്. അവയുടെ ഉല്‍ഭവവും യഥാര്‍ത്ഥ അര്‍ത്ഥവും അവഗണിക്കലാണിത്. ഡിജിറ്റല്‍ടെക്‌നോളജിയുടെ വരവിനു മുമ്പു തന്നെ സാമൂഹ്യശൃംഖലകളെക്കുറിച്ചുള്ള പഠനങ്ങള്‍ നിലനിന്നിരുന്നു. 1930-കളില്‍ത്തന്നെ സാമൂഹ്യശാസ്ത്രജ്ഞര്‍ വ്യക്തികളെയും സംഘങ്ങളെയും യോജിപ്പിക്കുന്ന ബന്ധങ്ങളുടെ ഘടനയെക്കുറിച്ച് പര്യാലോചനകള്‍ നടത്തിയിരുന്നു. ഇതിനു കാരണം അവരുടെ ശൃംഖലകളാണെന്നു കണ്ടെത്താനുമായി. ഒരു തൊഴില്‍സ്ഥാപനത്തിലെ തൊഴിലാളികളുടെ ബന്ധം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫേസ്ബുക്കും ട്വിറ്ററും പോലുള്ള മാധ്യമങ്ങളുടെ സാമൂഹികവശങ്ങളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് ഇതിലേക്കു വെളിച്ചം വീശുന്ന ഗവേഷണം ഉണ്ടാകണം. ദാമ്പത്യപ്രശ്‌നങ്ങള്‍, ജോലിതേടലിലെ ദുര്‍ബല കൂട്ടുകെട്ട്, സ്ഥാപനങ്ങളിലെ അനൗപചാരിക സംഘടനകള്‍, നവീനആശയങ്ങളുടെ വ്യാപനം, ബിസിനസ് പ്രമാണിത്തം രൂപീകരിക്കല്‍, രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന സാമൂഹ്യപിന്തുണ തുടങ്ങിയ കാര്യങ്ങളുടെ സത്യാവസ്ഥ തിരിയുകയാണു വേണ്ടത്. സമൂഹമാധ്യമങ്ങളുടെ രൂപകര്‍ത്താക്കള്‍ ഇത്തരം ജോലികള്‍ അടിസ്ഥാനമാക്കിയുള്ള ചില വിശകലനനയങ്ങള്‍ എടുത്തിട്ടുണ്ട്. അവയെ ഗണിത സിദ്ധാന്തമനുസരിച്ചുള്ള ഗ്രാഫുകളായി തിരിക്കുന്നു.

ആദ്യകാലത്ത് ഗവേഷകര്‍ പരമ്പരാഗത തത്വങ്ങളില്‍ ഊന്നിയുള്ള ഗവേഷണധാര്‍മികതയിലാണ് ശ്രദ്ധിച്ചിരുന്നത്. എന്നാലിത് ഉറപ്പുവരുത്തുക പ്രയാസമായിരുന്നു. സാമൂഹ്യശൃംഖലയുടെ നിര്‍വചനമനുസരിച്ച് ഗവേഷണം ഒരിക്കലും വ്യക്തിയെക്കുറിച്ചായിരിക്കില്ല, അയാളും മറ്റുള്ളവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരിക്കും. സുഹൃക്കുക്കള്‍, ബന്ധുക്കള്‍, സഹകാരികള്‍, കരിയര്‍ ഉപദേശകര്‍ എന്നിവരൊക്കെ തമ്മിലുള്ള വ്യക്തിയുടെ ബന്ധത്തെക്കുറിച്ചാണ് ഗവേശണം നടത്തേണ്ടി വരുക. ഈ സംഘങ്ങളെ പ്രതികരണകര്‍ത്താക്കളായി പരിഗണിക്കാമെങ്കിലും അവര്‍ ഗവേഷണത്തില്‍ സ്വയമേവ ഉള്‍പ്പെടുന്നില്ല. അവരുടെ സമ്മതം കിട്ടാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. ഇതിലുപരി ഗവേഷണഫലം പ്രസിദ്ധീകരിക്കാതെ മറച്ചുവെക്കാനാകില്ല. വ്യക്തികളെ നേരിട്ടു പരാമര്‍ശിക്കാതെ തന്നെ അവരുടെ ദൃശ്യങ്ങള്‍ പുറത്തു വിടേണ്ടി വരും.

1930-കളില്‍ത്തന്നെ സാമൂഹ്യശാസ്ത്രജ്ഞര്‍ വ്യക്തികളെയും സംഘങ്ങളെയും യോജിപ്പിക്കുന്ന ബന്ധങ്ങളുടെ ഘടനയെക്കുറിച്ച് പര്യാലോചനകള്‍ നടത്തിയിരുന്നു. ഇതിനു കാരണം അവരുടെ ശൃംഖലകളാണെന്നു കണ്ടെത്താനുമായി. ഒരു തൊഴില്‍സ്ഥാപനത്തിലെ തൊഴിലാളികളുടെ ബന്ധം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു

ഡിജിറ്റല്‍ സമൂഹത്തിലെ ധാര്‍മികത

ധാര്‍മികത പുലര്‍ത്താനുള്ള ക്ലേശങ്ങളെക്കുറിച്ച് അക്കാദമിക സമൂഹം ദീര്‍ഘകാലമായി ചര്‍ച്ച ചെയ്തു വരുന്നു. സമൂഹമാധ്യമ ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളും ശേഖരിക്കുകയും ചൂഷണം ചെയ്യുന്നതുമായ പരസ്പരബന്ധത്തിന്റെ വിവരങ്ങളുടെ ലഭ്യത കൂടിയതാണ് ഇന്ന് ഗവേഷകരുടെ ധര്‍മസങ്കടം വര്‍ധിപ്പിക്കുന്നത്. സ്വകാര്യതയും പൊതുകാര്യവും തമ്മിലുള്ള അതിര്‍വരമ്പ് സംബന്ധിച്ച ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുന്നു. ഡിജിറ്റല്‍ സേവന ഉപയോക്താക്കള്‍ക്ക് ഏതളവു വരെ സമൂഹ മാധ്യങ്ങളില്‍ അവരുടെ സുഹൃത്തുക്കളയക്കുന്ന സന്ദേശങ്ങള്‍ കൈപ്പറ്റാമെന്ന് നിശ്ചയിക്കണം.

ഈ വിവരങ്ങളുടെ സ്രോതസ്സുകള്‍ പലപ്പോഴും വാണിജ്യസംരംഭകരുടെ സ്വത്താണെന്നും അതിന്റെ ആല്‍ഗരിതങ്ങള്‍ അല്‍പ്പം മുന്‍വിധി കലര്‍ന്ന നിരീക്ഷണങ്ങള്‍ പോലുള്ളവയായിരിക്കുമെന്നും കാണാം. ഉദാഹരണത്തിന് ഒരാള്‍ സ്വാഭാവികമായി സൃഷ്ടിച്ച സമ്പര്‍ക്കവും ഒരു ഡിജിറ്റല്‍ മീഡിയ വഴി ഓട്ടോമേറ്റഡ് ശുപാര്‍ശവഴി സൃഷ്ടിച്ച ബന്ധവും ഒരേ പോലെ വ്യാഖ്യാനിക്കാനാകില്ല. ഡാറ്റ ഒരിക്കലും സ്വയം സംസാരിക്കില്ല. അവരുടെ വിശകലനം സംബന്ധിച്ച് ചിന്തിക്കുന്നതിനു മുമ്പ് അവരുടെ ഉല്‍പ്പാദനരീതികളും ഉപയോഗവുമാണു ചോദ്യം ചെയ്യേണ്ടത്. അവര്‍ സേഫ്റ്റ്‌വെയര്‍ ഘടനയെ വളരെയധികം ആശ്രയിക്കുന്നു. അവിടെ യഥാര്‍ത്ഥത്തിലുള്ള അധികാര അസമത്വമാണ് ദര്‍ശിക്കാനാകുന്നത്. വലിയ ബഹുരാഷ്ട്ര കമ്പനികളുടെ സ്വത്ത് പോലുള്ള വേദികളും പൊതുമേഖലയില്‍ പ്രനര്‍ത്തിക്കുന്ന ഗവേഷകരും തമ്മിലുള്ള അന്തരമാണ് ഇതില്‍ കാണാനാകുക. മാത്രമല്ല ഇവരുടെ ലക്ഷ്യങ്ങള്‍ ഒരിക്കലും നിക്ഷേപകരുടേതുമായി യോജിക്കുകയുമില്ല. വിലപേശലും ബുദ്ധിമുട്ടായിരിക്കും. ഇത് കുത്തകാവകാശത്തിനായുള്ള ഡാറ്റാപ്രവേശനത്തിന്റെ നിയന്ത്രണത്തിന് കാരണമാകുന്നു.

ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്ക് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുപയോഗിച്ച് വിപുലമായ ഉപയോക്താക്കളുടെ കൂട്ടത്തോട് ഒരു ചോദ്യാവലി പൂര്‍ത്തീകരിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നതിന് ചെലവാക്കാന്‍ വേഷകന് ക്രൗഡ് സോഴ്‌സിംഗ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരും. എന്നാലിത് തൊളിലാളികളുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍, ഉല്‍പ്പന്നത്തിന്റെ ഔചിത്യം തുടങ്ങിയ ചോദ്യങ്ങളുയര്‍ത്തുന്നു. ഇതുണ്ടാക്കുന്ന ഫലത്തിലെ അനിശ്ചിതത്വം അറിവിലും സമൂഹത്തിലും ഗുണപരമായി സ്വാധീനം ചെലുത്തുന്നതിനു തടസമാകുന്നു.

ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെയും പ്രസിദ്ധീകരണ ഉപകരണങ്ങളുടെയും ലഭ്യത പല ഗവേഷകരും ഇപ്പോള്‍പിടിച്ചെടുക്കുന്നു. ഗവേഷണഫലങ്ങള്‍ രാഷ്ട്രീയസ ബിസിനസ് ആവശ്യങ്ങള്‍ക്കായി വഴി തിരിത്തു വിടാനുള്ള സാധ്യത വര്‍ധിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അപഗ്രഥനത്തിലുള്ള പൊലീസിന്റെയും സൈന്യത്തിന്റെയും താല്‍പ്പര്യം നന്നായി മനസിലാക്കുന്നെങ്കില്‍ ഇതിന്റെ സ്വാധീനം പതിവായിരിക്കുകയാണെന്നു കാണാം. ഇത് ഗവേഷകര്‍ക്ക് എളുപ്പം നിയന്ത്രിക്കാവുന്നതാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ഈ തത്വങ്ങളുടെ ഉപയോഗം വലിയ അപകടസാധ്യതയുള്ളതാണ്.

ഗവേഷകന്റെ പങ്ക്

ജനങ്ങളുടെ അവകാശങ്ങളെ ആദരപൂര്‍വ്വം നിലനിര്‍ത്തുന്നതില്‍ ഗവേഷകര്‍ക്ക് സജീവമായ പങ്കുണ്ട്. സാമ്പത്തിക, സാമൂഹിക പ്രതിഭാസങ്ങളെ പടിച്ചടക്കാന്‍ അനുവദിക്കുന്നതിലുള്ള ഗവേഷകരുടെ പങ്ക് ശ്രദ്ധേയമാകുന്നത് അവരുടെ സമഗ്രമായ നൈതിക ചട്ടക്കൂട് കൂട്ടിച്ചേര്‍ത്ത് അനുഭവങ്ങളിലും സ്വയം പ്രതിഫലിപ്പിക്കുന്ന മനോഭാവത്തിലുമുള്ള പങ്കാളിത്തത്തിലൂടെ തന്നെയാണ്. പണ്ഡിതസഭകള്‍, സിവില്‍ സൊസൈറ്റികള്‍, പൊതു-സ്വകാര്യ ഗവേഷണ സംഘാംഗങ്ങള്‍ എന്നിവര്‍ ഈ ആശങ്ങളെയും ചിന്തകളെയും പിന്താങ്ങുന്നു.

 

Comments

comments

Categories: Education, FK News, Life, Slider, World